ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

നടിപ്പിൻ നായകൻ സൂര്യയുടെ 50ാം പിറന്നാൾ സോഷ്യൽ മീഡിയയിലും പുറത്തുമായി ആഘോഷിക്കുകയാണ് ആരാധകർ. സൂപ്പർ താരത്തിന്റെ ജന്മ​ദിനത്തിൽ ഫാൻസിനുളള വിഷ്വൽ ട്രീറ്റായി എറ്റവും പുതിയ ചിത്രം കറുപ്പിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസർ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഇതിന് പിന്നാലെ ജന്മദിനത്തിൽ വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകരെ മതിലിന് മുകളിൽ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന നടന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തന്റെ പിറന്നാൾ ദിവസം ചെയ്യുന്നത് പോലെയാണ് ആരാധകരെ കാണാൻ സൂര്യയും എത്തിയത്. കോളിവുഡിന്റെ ഷാരൂഖ് ഖാൻ എന്നാണ് സൂര്യയെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത്. വീഡിയോയ്ക്ക് പുറമെ ആരാധകർക്കൊപ്പമുളള സൂര്യയുടെ സെൽഫി ചിത്രങ്ങളും വൈറലാവുകയാണ്. തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം തമിഴിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സൂര്യ. നടന്റെ പുതിയ ചിത്രം കറുപ്പ് ഇത്തവണ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ആർജെ ബാലാജിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുകയെന്ന റിപ്പോർട്ടുകളുണ്ട്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ ഒരു പക്കാ കൊമേർഷ്യൽ എന്റർടെയ്നറായാണ് കറുപ്പ് അണിയറയിൽ ഒരുങ്ങുന്നത്. ജി.കെ. വിഷ്ണു ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സൗത്ത് ഇന്ത്യൻ സെൻസേഷനായ സായ് അഭയങ്കറാണ് സംഗീതമൊരുക്കുന്നത്. കലൈവാനൻ എഡിറ്റിങും, അൻപറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി