തലയില്‍ അമ്പതിലധികം സ്റ്റിച്ചുകള്‍, ബ്രെയ്ന്‍ ട്യൂമറിനെ അതിജീവിച്ച യുവനടന്‍; ആന്‍സന്‍ പോളിന്റെ ജീവിതകഥ

നടന്‍ ആന്‍സന്‍ പോളിന്റെ ജീവിതത്തെ കുറിച്ച് ആര്‍ജെ ഷെറിന്‍ തോമസ് പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. സു സു സുധി വാത്മീകം, ഊഴം, ആട് 2, സോളോ, ബാഡ് ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ആന്‍സന്‍ പോള്‍. ബ്രെയിന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആന്‍സന്‍ എന്നാണ് ഷെറിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”എത്ര പേര്‍ക്കറിയാം ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച തലയില്‍ അമ്പതിലധികം സ്റ്റിച്ച് ഉള്ള ഒരു യുവ നടന്‍ മലയാളത്തില്‍ ഉണ്ടെന്ന്? മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്ന ആ നടന്റെ പേരാണ് ആന്‍സന്‍ പോള്‍. മിക്ക എഞ്ചിനീയര്‍ സ്റ്റുഡന്റ്സിനെയും പോലെ താല്‍പര്യം ഇല്ലാതെ എഞ്ചിനീയറിങ് പഠിക്കുക ആയിരുന്നു ആന്‍സന്‍ പോള്‍. സിനിമ ആയിരുന്നു ആഗ്രഹം.”

”എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് പഠിത്തം തുടര്‍ന്നത്. ആ സമയത്താണ് ട്യൂമര്‍ കണ്ടെത്തുന്നതും. തുടര്‍ന്ന് ഒരുപാട് ചികിത്സക്കും സര്‍ജറിക്കും ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആന്‍സനോട് വീട്ടുകാര്‍ എന്താണോ തന്റെ സ്വപ്നം, അത് ഫോളോ ചെയ്യാന്‍ പറഞ്ഞു.”

”ഇപ്പോ മലയാളത്തിലും തമിഴിലുമായി ഒട്ടനവധി വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത തിരക്കുള്ള നടനായി മാറിയിരിക്കുന്നു ആന്‍സന്‍” എന്നാണ് ഷെറിന്‍ പറയുന്നത്. സിനിമാ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പേജുകളിലടക്കം ആന്‍സന്റെ ജീവിതകഥ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ശുക്രന്‍ എന്ന ചിത്രമാണ് ആന്‍സന്‍ പോളിന്റെതായ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. രാഹുല്‍ കല്ല്യാണ്‍ കഥയും തിരക്കഥയും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിബിന്‍ ജോര്‍ജ് ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

Latest Stories

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി