36 മണിക്കൂറിൽ 11500 ബട്ടണുകൾ, വെെറലായി നടൻ ഇന്ദ്രൻസിൻ്റെ മനോഹര ചിത്രം; വീഡിയോ

ബട്ടൻസിൽ ഇന്ദ്രൻസിന്റെ വിസ്മയ ചിത്രം തീർത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവ്. തയ്യൽ രം​ഗത്ത് നിന്ന് സിനിമയിലെത്തിയ നടൻ  ഇന്ദ്രൻസിനോടുള്ള ആദര സൂചകമായാണ് ശ്രീകാന്ത് ബട്ടൻസിൽ ഇന്ദ്രൻസിന്റെ വിസ്മയ ചിത്രം തീർത്തത്. 36 മണിക്കൂർ കൊണ്ട് ഏകദേശം 11500 ഓളം ബട്ടൻസ് ഉപയോ​ഗിച്ചായിരുന്നു ചിത്ര നിർമ്മാണം.

നടൻ ഇന്ദ്രൻസിന്റെ ബട്ടൻസ് ചിത്രവും നിർമ്മാണ വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിൽ വെെറലായി മാറിട്ടുണ്ട്. നാല് അടിയുള്ള കാർബോഡ് ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്ര നിർമ്മാണത്തിന്റെ വീഡിയോ ശ്രീകാന്ത് തന്നെയാണ് സോഷ്യൽ മിഡീയായിൽ പങ്കുവെച്ചിട്ടുള്ളത്

തയ്യൽ രം​ഗത്ത് നിന്ന് സിനിമയിലെത്തിയ നടൻ ഇന്ദ്രൻസിന് അതുമായി ബന്ധപ്പെട്ടു എന്തെങ്കിലും ഉപയോ​ഗിച്ച് ചിത്രമൊരുക്കണമെന്ന ആശയത്തിൻ നിന്നാണ് ബട്ടൻസ് ഉപയോ​ഗിച്ചുള്ള ചിത്രം പ്രവർത്തികമായത്. ഇതിനായി ആറോളം വ്യത്യസ്ത ബട്ടണുകളാണ് ഉപയോ​ഗിച്ചിട്ടുള്ളത്. 11500 ഓളം ബട്ടൻസ് ഉപയോ​ഗിച്ച് 36 മണിക്കൂർ കൊണ്ടാണ് ചിത്രം നിർമ്മിച്ചത്.

“ഇന്ദ്രൻസ് ചേട്ടൻ ഇന്ന് മലയാള സിനിമയ്ക്ക് ചെയ്ത വേഷങ്ങൾ ചില്ലറയൊന്നുമല്ല. കാലം കൂടികൊണ്ടിരിക്കും തോറും അദ്ദേഹത്തിന് മലയാള സിനിമയിലുള്ള സാധ്വിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഉയരങ്ങളിൽ എത്തുന്തോറും അദ്ദേഹത്തിന്റെ വിനയവും അതുപോലെ വളരുകയാണ്. എനിക്ക് അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു വർക്ക് ചെയ്യാൻ തീരുമാനിച്ചത്” എന്നായിരുന്നു വീഡിയോ വെെറലായതിനു പിന്നാലെ ​ശ്രീകാന്തിന്റെ പ്രതീകരണം.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്