'തെറ്റിദ്ധാരണ പരത്തുന്നു, ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നത്'; പാർവതിക്ക് മറുപടിയുമായി സജി ചെറിയാൻ

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായിട്ടും കേരള സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന് വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. അതേസമയം നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിമർശനവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്.

മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചതെന്ന് പറഞ്ഞ സജി ചെറിയാൻ സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കുമെന്നും പറഞ്ഞു. ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണ് കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇരകൾ മൊഴിനൽകാൻ വിസമ്മതിക്കുന്നതിനാൽ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൊലീസ് നിർത്തിവയ്ക്കുകയാണെന്ന വാർത്ത പങ്കുവച്ചായിരുന്നു പാർവതി സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയത്. “ഈ കമ്മിറ്റി രൂപീകരിച്ചതിൻ്റെ യഥാർഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നൽകാമോ? സിനിമ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായകമായ നയങ്ങൾക്കു രൂപം നൽകുന്ന കാര്യത്തിൽ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയുള്ളൂ.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമർശിച്ച് പാർവതി തിരുവോത്ത് കുറിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ