താങ്കള്‍ സംവിധാനം ചെയ്യരുത്, അന്ന് ഞാൻ  ലോഹിതദാസിനോട്  പറഞ്ഞിരുന്നു : സിബി മലയില്‍

മലയാള സിനിമയിൽ  ഒരു കാലത്ത്  ഹിറ്റ്  കൂട്ടുകെട്ടായിരുന്നു സിബി മലയില്‍ ലോഹിതദാസ് ടീം. ഇപ്പോഴിതാ  സംവിധാനത്തിലേക്ക് തിരിയുന്നത് നല്ല സൂചനയല്ല എന്ന് താന്‍ ലോഹിതദാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് സിബി മലയില്‍ പറയുന്നു.

ഒരു സംവിധായകന്‍ എല്ലാ തിരക്കഥാകൃത്തുക്കളെയും അങ്ങനെ അന്ധമായി വിശ്വസിക്കണം എന്നില്ല. പക്ഷേ ലോഹിതദാസിനെ അങ്ങനെ വിശ്വസിക്കാന്‍ എനിക്ക് കഴിയും. കാരണം ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് എന്റെ മുന്നില്‍ വന്നു എന്റെയടുത്ത് ആദ്യത്തെ തിരക്കഥ പറയുമ്പോള്‍ തുടങ്ങി എന്നിലുണ്ടായ ഒരു വിശ്വാസമുണ്ട്‌ ആ വിശ്വാസത്തിന് ഒരു ഘട്ടത്തില്‍ പോലും കോട്ടം സംഭവിച്ചിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എനിക്ക് നൂറ് ശതമാനം വിശ്വാസയോഗ്യമാണ്. അടിസ്ഥാനപരമായി ഞങ്ങള്‍ മനസ്സ് കൊണ്ട് അകന്നില്ല. ഒരു പക്ഷേ തൊഴില്‍പരമായി വ്യത്യസ്തമായി അകന്നിരുന്നു. വേറെ സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. പക്ഷേ വ്യക്തി എന്ന നിലയില്‍ എന്നെ അറിയാവുന്ന ലോഹിതദാസിനും എനിക്ക് അറിയാവുന്ന ലോഹിതദാസിനും മനസ്സുകള്‍ക്കിടയില്‍ ഒരു അകല്‍ച്ച ഈ നിമിഷം വരെയും ഉണ്ടായില്ല എന്നത് ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്. അദ്ദേഹം സംവിധാനത്തിലേക്ക് തിരിയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിന്റെ കാരണം ഇതായിരുന്നു അന്ന് മെയിന്‍ സ്ട്രീം മലയാള സിനിമയിലെ പ്രഥമ എഴുത്തുകാരനാണ്‌ ലോഹിതദാസ്. ആ നിലയില്‍ നിന്ന് സംവിധാനത്തിലേക്ക് കടന്നു വരുമ്പോള്‍ അത് ഒരു പരാജയമായി മാറിയാല്‍ ഒരു രണ്ടാം നിരയിലേക്ക് വീണുപോകുമെന്ന സൂചന ഞാന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. പക്ഷേ ‘ഭൂതക്കണ്ണാടി’യുടെ കഥ പറഞ്ഞപ്പോള്‍ ഇത് ലോഹി തന്നെ ചെയ്യണമെന്നു ഞാന്‍ പറഞ്ഞിരുന്നു എന്ന് കരുതി ഇനി എഴുതുന്ന എല്ലാ സിനിമകളും സംവിധാനം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ലോഹിക്ക് മുമ്പില്‍ അന്ന് ഞാന്‍ ഉദാഹരണമായി പറഞ്ഞത് ശ്രീനിവാസനെയായിരുന്നു’. സിബി മലയില്‍ പറയുന്നു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്