കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയില്‍ വേര്‍ഷനാണ് ഞാന്‍, സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമാനടികള്‍

നിത്യ മേനോന് ഇനി തന്നെ വിവാഹം കഴിക്കാന്‍ അര്‍ഹതയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ സിനിമാ നിരൂപണങ്ങള്‍ ചെയ്തു വൈറലായ സന്തോഷ് വര്‍ക്കി. അഭിമുഖങ്ങളിലൂടെ നിത്യ മേനോന്‍ തന്നെ അപമാനിച്ചുവെന്ന് സന്തോഷ് വര്‍ക്കി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളില്ല.

സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമാനടികള്‍ എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. ഇനി നിത്യയുമായി ഒരു ബന്ധവുമില്ലെന്നും തന്നെ വെറുതെ വിടണമെന്നും സന്തോഷ് വര്‍ക്കി വിഡിയോയില്‍ പറയുന്നു.

എനിക്ക് സിനിമാനടിയെ കല്യാണം കഴിക്കേണ്ട യാതൊരാവശ്യവുമില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമാനടികള്‍. കഴിഞ്ഞ നാലു മാസമായി നിങ്ങള്‍ എന്റെ മനസ്സില്‍ ഇല്ല. ഇപ്പൊ ഇവര്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ആറു മാസമായി ഞാന്‍ ഇവരെ വിളിച്ചിട്ടില്ല. ഇതിലെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാര്‍ മീഡിയക്കാര്‍ ആണ്. എന്നെ വിറ്റ് അവര്‍ എത്ര കാശ് ഉണ്ടാക്കി. എനിക്ക് ഇനിയൊരു കല്യാണവും വേണ്ട.

എന്നെ ആളുകള്‍ സൈക്കോ എന്ന് വിളിക്കുന്നു. അവര്‍ക്കെതിരെ വേണമെങ്കില്‍ എനിക്ക് കേസ് കൊടുക്കാം. സൈക്കോ ആണ് ആസിഡ് അറ്റാക്കും റേപ്പും ഒക്കെ ചെയുന്നത്. ഞാന്‍ അത് ചെയ്‌തോ? ഞാന്‍ ആത്മാര്‍ഥമായി അവരെ സ്‌നേഹിച്ചു. അതാണ് എന്റെ തെറ്റ്. 2009 ല്‍ തുടങ്ങിയ സ്‌നേഹമാണ്. ഇത്രയും നാള്‍ അത് നിന്നതു ട്രൂ ലവ് ആയതുകൊണ്ടാണ്.”-സന്തോഷ് വര്‍ക്കി പറഞ്ഞു.

Latest Stories

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ