'ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത്' കൂടുതല്‍ ഇഷ്ടപ്പെടുന്നത് സ്ത്രീകളെന്ന് രാം ഗോപാല്‍ വര്‍മ്മ

അമേരിക്കന്‍ പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ഡിജിറ്റല്‍ ചിത്രം ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഈ സിനിമ നേടുന്നത്. അതേ സമയം അശ്ലീല ചിത്രമാണ് ജിഎസ്ടിയെന്നും അതു യുവജനതയെ വഴിതെറ്റിയ്ക്കുമെന്നും ആരോപിച്ച് വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സിനിമ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് സ്ത്രീകളാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

സിനിമയെ പുകഴ്ത്തി തനിയ്ക്ക് സ്ത്രീകളുടെ മെസേജുകള്‍ വന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു . സ്ത്രീ ലൈംഗികതയെ പരിശുദ്ധമായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും സ്ത്രീശരീരത്തെ ഇത്രയും ബഹുമാനപൂര്‍വ്വം അവതരിപ്പിച്ച മറ്റൊരു ചിത്രമില്ലെന്നും  ഒരു സ്ത്രീ അഭിപ്രായപ്പെട്ടതായി ആര്‍ജിവി വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീകളും ഇത് അവര്‍ക്ക് ലഭിച്ച ആദരവായാണ് ജി എസ്ടിയെ കണക്കാക്കുന്നത്.

തനിയ്ക്ക് സന്ദേശമയച്ച സ്ത്രീകള്‍ക്കെല്ലാം സംവിധായകന്‍ നന്ദിയറിയിച്ചിട്ടുണ്ട്. ചിത്രം ഇതുവരെ കാണാത്ത സ്ത്രീകള്‍ ഇതു കാണണമെന്നും താന്‍ സ്ത്രീകളെ എങ്ങനെ ബഹുമാനിയ്ക്കുന്നു എന്ന് അപ്പോള്‍ അവര്‍ക്കു മനസിലാക്കാന്‍ സാധിക്കുമെന്നും ആര്‍ജിവി കൂട്ടിചേര്‍ത്തു.

അതേസമയം ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്നും രാം ഗോപാല്‍ വര്‍മ്മ തന്ത്രപരമായി അതു മോഷ്ടിച്ചതാണെന്നും ആരോപിച്ച് തിരക്കഥാകൃത്ത് ജയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍