ആവേശം നിറച്ച് കൂലിയിലെ 'പവർഹൗസ്', മാസും സ്വാ​ഗും നിറഞ്ഞ ലുക്കിൽ തലൈവർ, ലോകേഷ് ചിത്രത്തിലെ പുതിയ പാട്ടും ഏറ്റെടുത്ത് ആരാധകർ

രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടേതായി പുറത്തിറങ്ങിയ പവർഹൗസ്​ ​പാട്ട് ഏറ്റെടുത്ത് ആരാധകർ. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് യൂടൂബിൽ പുറത്തിറങ്ങിയത്. ലോകേഷിന്റെ പതിവ് ചോരക്കളിയാവും കൂലിയിലും ഉണ്ടാവുക എന്ന സൂചനയാണ് ഈ ​ഗാനവും നൽകുന്നത്. പാട്ട് തിയേറ്ററുകളിൽ രജനി ആരാധകരിൽ വൻ ആവേശമായിരിക്കും ഉണ്ടാക്കുക. ഇതിനോടകം മൂന്ന് മില്യണിലധികം പേരാണ് പവർഹൗസ് ലിറിക്കൽ വീ‍ഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. അറിവ് വരികൾ എഴുതി അനിരുദ്ധും അറിവും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഓ​ഗസ്റ്റ് 14നാണ് രജനി ചിത്രം ലോകമെമ്പാടുമുളള തിയറ്ററുകളിലേക്ക് എത്തുന്നത്.

സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ മോണിക്ക സോംഗിൽ പൂജാ ഹെഗ്ഡെയ്ക്ക് ഒപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും തകർത്താടി. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ബോളിവുഡ് സൂപ്പർ‌താരം ആമിർ ഖാനും ചിത്രത്തിൽ‌ അതിഥി വേഷത്തിൽ എത്തുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി