കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രം കൂലിക്കായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ആരാധകരിൽ വീണ്ടും ആവേശം നിറച്ചുകൊണ്ടാണ് സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്ന ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ക്യാരക്ടർ പോസ്റ്റർ ഇറങ്ങിയത്. കൂലിയിൽ ദഹാ എന്ന കഥാപാത്രമായാണ് ആമിർ എത്തുക. രജനി ചിത്രത്തിൽ താനും ഉണ്ടാവുമെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ആമിർ ഖാൻ സൂചന നൽകിയിരുന്നു. അതേസമയം കൂലിയിൽ രജനിയുടെ എതിരാളിയായി ആണോ ആമിർ എത്തുന്നതെന്ന് ചോദിച്ച് എത്തുകയാണ് ആരാധകർ.

എന്നാൽ ജയിലറിൽ മോഹൻലാലും ശിവരാജ് കുമാറും ചെയ്ത പോലെ രജനിയുടെ സുഹൃത്തായിട്ടാകും ആമിർ ഖാൻ എത്തുകയെന്നും ചിലർ പ്രവചിക്കുന്നു. കറുത്ത ബനിയൻ ധരിച്ച് സ്മോക്ക് ചെയ്യുന്ന ആമിർ ഖാന്റെ ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്. പത്ത് ദിവസത്തോളം ആമിർ കൂലിയുടെ ഷൂട്ടിങിന് വേണ്ടി മാറ്റിവച്ചിരുന്നു. സിനിമയിൽ പതിനഞ്ച് മിനിറ്റോളം താരം പ്രത്യക്ഷപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് കൂലി. രജനിക്കും ആമിറിനും പുറമെ നാ​ഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തുടർച്ചയായി രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ ഒരുക്കിയ ലോകേഷ് രജനികാന്തിനൊപ്പം ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളമാണ്. ഓ​ഗസ്റ്റ് 14നാണ് കൂലി ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർ‌മാണം. അനിരുദ്ധ് ഒരുക്കിയ സിനിമയിലെ പാട്ടുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി