'കുറച്ച് സമയം അവർ പ്രശസ്തി ആസ്വദിക്കട്ടെ', പരാതി നൽകിയിട്ടുണ്ട്; കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് വിജയ് സേതുപതി

തനിക്കെതിരെ എക്‌സിൽ പ്രത്യക്ഷപ്പെട്ട ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് നടൻ വിജയ് സേതുപതി. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ആരുടെയോ പ്രവൃത്തിയായിട്ടാണ് ആരോപണങ്ങൾ കാണപ്പെടുന്നതെന്നും അപകീർത്തികരമായ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ആരോപണത്തിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍  പ്രതികരിച്ചു.

എന്നെ അകലെ നിന്ന് അറിയാവുന്ന ആർക്കും ഇത് കേട്ട് ചിരി വരും. എനിക്കും എന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങൾ എന്നെ അസ്വസ്ഥനാക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ‘ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവർക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ. അവർ അത് ആസ്വദിക്കട്ടെ എന്ന് അവരോട് പറയും’ എന്ന് വിജയ് പറഞ്ഞു.

ഉപയോക്താവിനെതിരെ സൈബർ കുറ്റകൃത്യ പരാതി നൽകിയിട്ടുണ്ടെന്നും അത്തരം അപകീർത്തികരമായ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. ‘ഏഴു വർഷമായി പലതരം അപവാദപ്രചാരണങ്ങളും ഞാൻ നേരിടുന്നുണ്ട്. ഇതുവരെ അത്തരമൊന്ന് എന്നെ ബാധിച്ചിട്ടില്ല. ഇനി ഒരിക്കലും ബാധിക്കുകയുമില്ല’ അദ്ദേഹം പറഞ്ഞു.

Latest and Breaking News on NDTV

തന്റെ പുതിയ ചിത്രമായ ‘തലൈവൻ തലൈവി’യുടെ വിജയവുമായി ആരോപണങ്ങൾ ബന്ധപ്പെട്ടിരിക്കാമെന്ന് നടൻ അഭിപ്രായപ്പെട്ടു. രമ്യ മോഹൻ എന്ന എക്സ് ഉപയോക്താവാണ് പരാതി നൽകിയത്. വിജയ് തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി