വഴിയരികിലെ ബെഞ്ചിൽ ഉറങ്ങി പ്രണവ് മോഹന്‍ലാല്‍; വൈറലായി ചിത്രം

പ്രണവ് മോഹന്‍ലാല്‍ സഞ്ചാര പ്രിയനാണ്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വഴിയരികിലെ ബഞ്ചില്‍ കിടന്ന് ഉറങ്ങുന്ന ചിത്രമാണ് ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്.

ഒരു വലിയ പുരാതന കെട്ടിടത്തിനു മുന്നിലുള്ള ചിത്രമാണിത്. സ്ഥലം ഏതെന്നു വ്യക്തമല്ലെങ്കിലും തൊട്ടുപിന്നാലെ പങ്കുവച്ച ചിത്രത്തില്‍നിന്ന്, താരം സ്‌പെയിനില്‍ ആണെന്നാണ് ഈ ചിത്രത്തില്‍ നിന്ന് ആരാധകര്‍ മനസ്സിലാക്കിയെടുത്തിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല്‍ കാല്‍നടയായാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസന്‍ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രയെ ഏറെ പ്രണയിക്കുന്ന താരം യാത്രകള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളയിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍