പ്രഭാസും മോഹൻലാലും ഒന്നിക്കുന്നു; പുതിയ ചിത്രത്തിൽ വമ്പൻ താരനിര

തെലുങ്ക് സൂപ്പർ താരം വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രമായ ‘കണ്ണപ്പ’യിൽ പ്രഭാസ് അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്ന സമയത്ത് തന്നെ ചിത്രം, സിനിമ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ മലയാള സൂപ്പർ താരം മോഹൻലാൽ കൂടി ചേർന്നിരിക്കുകയാണ് കണ്ണപ്പയിൽ. മുകേഷ് കുമാർ സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണപ്പയുടെ യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ശിവ ഭക്തനായ കണപ്പയുടെ ജീവിതത്തിലെ സാഹസികമായ കഥകളാണ് ചിത്രത്തിലൂടെ പുറത്തുവരുന്നത്. ചിത്രത്തിൽ കണ്ണപ്പയായി വേഷമിടുന്നത് വിഷണു മഞ്ചുവാണ്. പ്രഭാസായിരിക്കും ചിത്രത്തിൽ ശിവനായി വരുന്നത്.  എന്നാൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷ്ണു മഞ്ചുവും മോഹൻ ബാബുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മണി ശർമ്മയും സ്റ്റീഫൻ ദേവസ്സിയും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 24 ഫ്രെയിംസ് ഫിലിം ഫാക്ടറിയുടെ കൂടെ എ. വി. എ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
100 കോടിയോളം വരുന്ന ബിഗ് ബഡ്ജറ്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് എന്നുള്ളതും പ്രേക്ഷകരെ പ്രതീക്ഷയിലാക്കുന്നു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്