'അനുരാഗ ഗാനം പോലെ' പി. ജയചന്ദ്രൻ; എൺപതിന്റെ നിറവിൽ മലയാളത്തിന്റെ ഭാവഗായകൻ

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. മലയാളികൾ എല്ലാക്കാലത്തും ഓർത്തിരിക്കുന്ന ശബ്ദമാധുര്യങ്ങളിലൊന്നാണ് പി. ജയചന്ദ്രന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങീ ഭാഷകളിലും
ഭാവസംഗീതം കൊണ്ട് ജയചന്ദ്രൻ സംഗീത പ്രേമികളെ കുളിരണിയിച്ചു.

File:P Jayachandran.jpg - Wikimedia Commons

1965-ൽ ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ്’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തെക്കുള്ള പ്രവേശനം. പിന്നീട് ‘കളിത്തോഴൻ’ എന്ന ചിത്രത്തിലെ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനത്തോടെ മലയാളികൾക്ക് പ്രിയപ്പെട്ട ശബ്ദമായി പി. ജയചന്ദ്രൻ മാറി.

1986-ൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയതിന് പുറമെ, കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം 5 തവണ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം 2 തവണയും സ്വന്തമാക്കി.

59 വർഷം നീണ്ട പിന്നണി ഗാന രംഗത്തിലൂടെ ജി. ദേവരാജൻ, എം. എസ് ബാബുരാജ്, വി. ദക്ഷിണാമൂർത്തി, എം. കെ അർജുനൻ, എം. എസ് വിശ്വനാഥൻ, ഇളയരാജ, എ. ആർ റഹ്മാൻ, എം. എം കീരവാണി, വിദ്യാസാഗർ തുടങ്ങീ സംഗീത പ്രതിഭകളോടൊത്ത് പതിനായിരത്തോളം ഗാനങ്ങളാണ് സംഗീത ലോകത്തിന് ഭാവഗായകൻ സമ്മാനിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ