ആദ്യ പ്രണയത്തിന്റെ നോവും മധുരവുമായി 'ഓര്‍മയില്‍ ഒരു ശിശിരം'; ചിത്രം നാളെ തിയേറ്ററുകളില്‍

ദീപക് പറമ്പോലിനെ നായകനാക്കി നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ഓര്‍മയില്‍ ഒരു ശിശിരം നാളെ തിയേറ്ററുകളിലെത്തും. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് പറമ്പോല്‍ ആദ്യമായി നായക വേഷം കൈകാര്യം ചിത്രത്തില്‍ പുതുമുഖം അനശ്വരയാണ് നായിക. ആദ്യ പ്രണയത്തിന്റെ നോവും മധുരവുമാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ വിവേക് പറയുന്നു.

“ആദ്യ പ്രണയത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഓര്‍മയിലെ ഒരു ശിശിരം. നായകന്‍ പ്ലസ് വണ്‍ കാലത്തെ പ്രണയം ഓര്‍ക്കുന്നതായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിന്‍പുറം പശ്ചാത്തലമാക്കി വിദ്യാലയജീവിതത്തിലെ സൗഹൃദവും പ്രണയവും സുഖവും നോവുമെല്ലാമാണ് ചിത്രത്തിലൂടെ പറയുന്നത്.” വിവേക് പറഞ്ഞു.

എല്‍ദോ മാത്യു, ജെയിംസ് സാം, ബേസില്‍ ജോസഫ്, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ജെയിംസ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയിരിക്കുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ