'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

അടുത്ത കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയി കൊണ്ടിരിക്കുന്ന ഗാനമാണ് ‘ഒന്നാന്തരം ബലൂണ്‍ തരാം.. ഒരു നല്ല പീപ്പി തരാം’. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ഗാനം സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയ ശേഷം 63 വര്‍ഷത്തിന് മുമ്പിറങ്ങിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

1962ല്‍ ‘സ്‌നേഹദീപം’ എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്‌കരന്‍ എഴുതി, എംബി ശ്രീനിവാസന്‍ സംഗീതം നല്‍കിയ ഗാനമാണിത്. ലത രാജു ആണ് ഗാനം ആലപിച്ചത്. കുട്ടി ഫ്രോക്കിട്ട് ഗാനരംഗത്തില്‍ അഭിനയിച്ച ബാലതാരത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കേരളനടനത്തിന്റെ ഉപജ്ഞാതാവും കഥകളി നര്‍ത്തകനുമാ ഗുരു ഗോപിനാഥന്റെയും നര്‍ത്തകി തങ്കമണിയുടെയും മകള്‍ വിനോദിനി ശശിമോഹന്‍ ആണ് ആ ബാലതാരം. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയും ഗാനവും ട്രെന്‍ഡിങ് ആയതിന്റെ സന്തോഷത്തിലാണ് വിനോദിനി. ഭര്‍ത്താവ് ശശിമോഹനൊപ്പം തിരുവനന്തപുരത്താണ് വിനോദിനി താമസിക്കുന്നത്.

ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, അമ്മയെ കാണാന്‍, കടലമ്മ, കറുത്ത കൈ തുടങ്ങിയ സിനിമകളില്‍ ബാലതാരമായും ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്റെ ‘കണ്ണും കരളും’ എന്ന ആദ്യ മലയാള ചിത്രത്തിലും വിനോദിനി അഭിനയിച്ചിട്ടുണ്ട്.

Latest Stories

നാലു വോട്ടിന് വേണ്ടി എം.വി. ഗോവിന്ദൻ എടുത്തു ചാടി', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്തതാകാം; മൊണാലിസയുടെ വിവാഹത്തിൽ അന്വേഷണം വേണം: കെ. മുരളീധരൻ

സൗത്ത്‌ലൈവ് പുറത്തുവിട്ട അബുദാബിയിലെ ആയുര്‍വ്വേദ സെന്റര്‍ ഉദ്ഘാടനം: എഡിജിപി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അടക്കം അന്വേഷിക്കണം

'സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പം സീൽ ചെയ്യണം' ; എതിർത്ത ഉദ്യോഗസ്ഥർക്കുനേരെ തോക്കുചൂണ്ടി സൈനികർ; അട്ടിമറി ശ്രമമെന്ന് കോൺഗ്രസ്

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറേറ്റിലും പരാതി അറിയിച്ച് കന്നിവോട്ടർ

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യും

'അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ: കെ. വി. തോമസ്

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'DEAR VAIBHAV, WELL DONE '; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി

ബുംറയാണെങ്കിലും ഹേസൽവുഡാണെങ്കിലും ഞാൻ നോക്കുന്നത് ബോളിനെയാണ്, അല്ലാതെ ബോളറിനെയല്ല: വൈഭവ് സൂര്യവൻഷി

ചെക്കൻ അടിച്ച് തൂക്കി; ഹേസൽവുഡിനെയും അഭിനന്ദൻ സിങ്ങിനെയും എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റി വിട്ട് വൈഭവ്