ചാക്കോച്ചന്റെ കേസ് ഒരു ദിവസം മുൻപേ എടുക്കും; 'ന്നാ താൻ കേസ് കൊട്'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധനത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം ഓഗസ്റ്റ് 12ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ റിലീസ് തീയതിയില്‍ ഒരു ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

മുന്‍പ് പ്രഖ്യാപിച്ചിരുന്നതിലും ഒരു ദിവസം നേരത്തെ, അതായത് ഓഗസ്റ്റ് 11ന് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഗായത്രിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ്  ‘ന്നാ താൻ കേസ് കൊട്’.

‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പർ ഡീലക്‌സ്’, ‘വിക്രം’ എന്നീ തമിഴ് ചിത്രങ്ങളിൽ ഗായത്രി ശങ്കർ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.


സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു. സംഗീതം ഡോൺ വിൻസന്റ് ഗാന രചന വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ , മിക്സിംഗ് വിപിൻ നായർ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി