'ഹിഗ്വിറ്റ' എന്ന പേരിന് കോപ്പിറൈറ്റില്ല, എന്നേക്കാള്‍ മുമ്പ് വേറൊരാള്‍ സിനിമ എടുക്കുന്നതാണ് കുഴപ്പം: എന്‍.എസ് മാധവന്‍

‘ഹിഗ്വിറ്റ’ എന്ന പേരില്‍ തന്നെ തന്റെ കഥ സിനിമയാക്കാന്‍ ഇനി കഴിയില്ല എന്ന കാരണമാണ് തന്നെ ദുഖിപ്പിച്ചതെന്ന് എന്‍.എസ് മാധവന്‍. ആ പേരിന് കോപ്പിറൈറ്റ് ഒന്നുമില്ല തനിക്ക് മുമ്പ് ആ പേര് മറ്റൊരാള്‍ എടുത്തതിലുള്ള ദുഖമാണ് പങ്കുവച്ചത് എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിക്കുന്നത്.

‘ഹിഗ്വിറ്റ’ എന്ന പേരില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയതിന് പിന്നാലെയാണ് എന്‍.എസ് മാധവന്‍ ദുഖം പങ്കുവച്ച് രംഗത്തെത്തിയത്. ഇതോടെ സിനിമയുടെ പേര് ഫിലിം ചേംബര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധവന്‍ പ്രതികരിച്ചിരിക്കുന്നത്.

വിവാദം തന്നെ ദുഖിതനാക്കി. ‘ഹിഗ്വിറ്റ’ എന്ന പേരില്‍ കഥ തനിക്ക് ഇനി സിനിമയാക്കാന്‍ ആവില്ല, അതാണ് തന്നെ ദുഖിപ്പിച്ചത്. ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല, തന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്.

പ്രാഥമിക ചര്‍ച്ചകള്‍ മുന്നോട്ട് പോവുകയാണ്. ഫിലിം ചേംബറിന് അപേക്ഷ നല്‍കിയിരുന്നു താന്‍ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ് എന്നാണ് എന്‍.എസ് മാധവന്‍ പറയുന്നത്. അതേസമയം, ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് മാറ്റില്ല എന്ന നിലപാടിലാണ് സംവിധായകന്‍ ഹേമന്ത് നായര്‍.

ഡിസംബര്‍ 22ന് റിലീസ് ചെയ്യുകയാണെന്നും ഇനി പേര് മാറ്റാനാവില്ല എന്നുമാണ് സംവിധായകന്‍ പറയുന്നത്. എഴുത്തുകാരന്റെ അനുമതി നേടിയാല്‍ മാത്രമേ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിടാന്‍ ആവുകയുള്ളു എന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ