സാറ്റലൈറ്റില്‍ നിന്ന് ചാടണമെങ്കില്‍ 100 കോടി വേണമെന്ന് ഞാന്‍ വിശാലിനോട് പറഞ്ഞു; വിവാദത്തില്‍ മറുപടിയുമായി മിഷ്‌കിന്‍

തമിഴ് യുവ താരം വിശാലിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് തുപ്പരിവാലന്‍. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ ചുറ്റിപറ്റിയുള്ള വിവാദം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കാരണം, രണ്ടാംഭാഗത്തിന്റെ ഷൂട്ടിനിടയില്‍ നായകന്‍ വിശാല്‍, മിഷ്‌കിന്‍ എന്നിവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടാവുകയും സംവിധാന ചുമതല വിശാല്‍ ഏറ്റെടുക്കുകയും ചെയ്തു എന്നായിരുന്നു അഭ്യൂഹങ്ങള്‍.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് മിഷ്‌കിന്‍ 40 കോടി രൂപ കൂടുതല്‍ ആവശ്യപ്പെട്ടു എന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്നാണ്.

എന്നാല്‍ ഈ ആരോപണത്തിനെതിരെ വളരെ രസകരമായ പ്രതികരണമാണ് മിഷ്‌കിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് നടത്തിയത്. താന്‍ വിശാലിനോട് ചോദിച്ചത് 40 കോടിയല്ല 400 കോടിയാണ് എന്നാണ് മിഷ്‌കിന്‍ പറയുന്നത്. 100 കോടി രൂപക്ക് 50 ശതമാനം ഷൂട്ടിംഗ് തീര്‍ത്ത താന്‍ അടുത്ത പകുതി ഷൂട്ട് ചെയ്യാന്‍ 100 കോടി രൂപ കൂടി ചോദിച്ചു എന്നും ക്ലൈമാക്‌സില്‍ വിശാല്‍ ഒരു സാറ്റലൈറ്റില്‍ നിന്നു ചാടുന്ന സീന്‍ ഷൂട്ട് ചെയ്യാന്‍ 100 കോടി കൂടി വേണമെന്നു വിശാലിനോട് പറഞ്ഞു എന്നും മിഷ്‌കിന്‍ പറയുന്നു.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു