'എമ്പുരാനെ'യും പിന്നിലാക്കി യുവതാര ചിത്രത്തിന്റെ മുന്നേറ്റം; ഈ വർഷത്തെ രണ്ടാമത്തെ 300 കോടി ക്ലബ്ബിലേക്ക്

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം സൈയാര തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ജൂലൈ 18 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മ്യൂസിക്കൽ റൊമാൻറിക് ഡ്രാമ ഗണത്തിൽപെട്ട ചിത്രം യുവതലമുറയാണ് കൂടുതലായും ഏറ്റെടുത്തിരിക്കുന്നത്. നവാഗതരായ അഹാൻ പാണ്ഡേ, അനീത് പഡ്ഡ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയത്. ബോക്സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് സൈയാര.

എറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹിത് സൂരി ചിത്രം 300 കോടി ക്ലബിനടുത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയിൽ നിന്ന് ഇതിനകം നേടിയിരിക്കുന്ന നെറ്റ് കളക്ഷൻ 217.25 കോടിയാണ്. ഗ്രോസ് 228.9 കോടിയും. വിദേശ മാർക്കറ്റുകളിൽ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 52.85 കോടിയുമാണ്. അങ്ങനെ ആഗോള ബോക്സോഫിസിൽ നിന്ന് സൈയാര ആകെ നേടിയിട്ടുള്ളത് 281.75 കോടി രൂപയാണ്.

ഒൻപതാം ദിനമായ ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് സിനിമ നെറ്റ് കളക്ഷനായി 26.5 കോടി നേടി. ഇന്നും സമാന രീതിയിൽ കലക്റ്റ് ചെയ്യുകയാണെങ്കിൽ സൈയാര 300 കോടി ക്ലബ്ബിലേക്ക് കയറും. ഈ വർഷം 300 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് സിനിമ ഛാവ മാത്രമാണ് ഈ വർഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് മാത്രം 693 കോടി നേടിയിരുന്നു ഛാവ. അതേസമയം എമ്പുരാൻറെ ആഗോള കളക്ഷൻ സയ്യാര ഇതിനോടം മറികടന്നിട്ടുണ്ട്. മോഹൻലാൽ ചിത്രം ലോകമെമ്പാടുനിന്നും 265 കോടിയോളം രൂപയാണ് കലക്ട് ചെയ്തിരുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി