പുതിയ സിനിമാ നയത്തില്‍ ചലച്ചിത്ര മേഖലയിലെ അടിസ്ഥാന വര്‍ഗ തൊഴിലാളികളെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു: കോൺക്ലേവിൽ മോഹൻലാൽ

മലയാള സിനിമയിൽ ചലച്ചിത്ര നയം ആവിഷ്കരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സിനിമ കോൺക്ലേവിന് ആശംസകളുമായി നടൻ മോഹൻലാൽ. മലയാള ചലച്ചിത്രമേഖലയുടെ ഭൂതം വർത്തമാനം ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു ചലച്ചിത്ര നയത്തിന് സിനിമയുടെ ആവാസവ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും വ്യക്തമായ ദിശാബോധം നൽകാനും കഴിയുമെന്ന് മോഹൻലാൽ കോൺക്ലേവിൽ പറഞ്ഞു. സിനിമ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഹൻലാൽ.

“ചലച്ചിത്രമേഖല ഒട്ടനവധി അടിസ്ഥാനവർഗ തൊഴിലാളികളുടെ ഉപജീവന മാർഗം കൂടിയാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്ന ഒന്നാകും സിനിമാനയം എന്ന് പ്രത്യാശിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ചലച്ചിത്രനിർമാണം കൂടുതൽ ജനകീയമാക്കാനും കൂടുതൽ പേരെ നിർമാണപ്രക്രിയയിലേക്ക് എത്തിക്കാനുള്ള നിർദേശങ്ങൾ ഈ ചലച്ചിത്രനയത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നതായും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇത്തരമൊരു ചലച്ചിത്രനയം രൂപീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച സാംസ്‌കാരിക വകുപ്പിനും നേതൃത്വം നൽകുന്ന മന്ത്രി സജി ചെറിയാനെയും നടൻ അഭിനന്ദിച്ചു.

‘മലയാള സിനിമയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ കാലത്തും നല്ല സഹകരണമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ വ്യവസായത്തെ മികച്ചതാക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവും അതിലേക്ക് എത്തിച്ച പല ഘട്ടങ്ങളായുള്ള ചർച്ചകളുമൊക്കെ തന്നെ ഈ തൊഴിൽമേഖലയോട് സർക്കാർ പുലർത്തുന്ന ഗൗരവകരമായ പരിഗണന വ്യക്തമാക്കുന്നതാണ്. മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയ്ക്ക്, ഈ വ്യവസായത്തിലൂടെ വളർന്ന് ഇതിന്റെ ഭാഗമായി നിൽക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള നവീകരണങ്ങളിൽ ചില പരിമിതികളുണ്ടാകാം. അവ കൂട്ടായ ചർച്ചകളിലൂടെ തിരുത്താനും പരിഹരിക്കാനുമാകുമെന്നാണ് എന്റെ ഉത്തമ വിശ്വാസം.

വിദ്യഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം എന്നീ മേഖലകളിലെല്ലാം കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിലൂടെ കേരളം കൾച്ചറൽ ഗവേണൻസിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു”, മോഹൻലാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കേരള ഫിലിം പോളിസി കോൺക്ലേവിൽ മോഹൻലാലിനൊപ്പം നടി സുഹാസിനി മണിരത്നവും മുഖ്യാതിഥിയായി പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ് നടന്നത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍