മഞ്ജു വാര്യര്‍ക്കും രക്ഷയില്ല! ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അനുചിത സ്പര്‍ശനം; വീഡിയോ ചര്‍ച്ചയാകുന്നു

ആള്‍ക്കൂട്ടത്തിനിടയില്‍ മഞ്ജു വാര്യര്‍ക്കും രക്ഷയില്ല. മഞ്ജുവിനെ അനുചിതമായി സ്പര്‍ശിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു സ്‌റ്റോര്‍ ഉദ്ഘാടനത്തിന് ശേഷം കാറില്‍ കയറി പോകാന്‍ ഒരുങ്ങവെയാണ് മഞ്ജുവിനെതിരെ അതിക്രമം നടന്നത്.

കാറിന്റെ ഡോറില്‍ കയറി നിന്നാണ് മഞ്ജു വാര്യര്‍ തന്റെ ആരാധകരെ നോക്കി കൈവീശിക്കാട്ടിയത്. ഇതിനിടയില്‍ ഒരാള്‍ മഞ്ജുവിന്റെ ശരീരത്തിന്റെ വശത്തായി, അരയ്ക്ക് മുകളില്‍ വിരല്‍ കൊണ്ട് സ്പര്‍ശിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഇത് ശ്രദ്ധിക്കാന്‍ മഞ്ജുവിന് സാധിച്ചില്ല. മറ്റൊരു ഭാഗത്തേക്ക് നോക്കി ആരാധകരെ മഞ്ജു കൈവീശി കാണിക്കുന്നതാണ് വീഡിയോയിലുള്ളത്.

രംഗം വഷളാവാതിരിക്കാന്‍ മഞ്ജു ശ്രമിച്ചതാവാം എന്നുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഒരു വിരല്‍ കൊണ്ടാണ് വ്യക്തി മഞ്ജു വാര്യരെ സ്പര്‍ശിച്ചിട്ടുള്ളത്. ആ വ്യക്തിയുടെ കൈത്തണ്ടയില്‍ ഹെയര്‍ബാന്‍ഡ് ഉള്ളതായി കാണാം. അതിനാല്‍ തന്നെ മഞ്ജു വാര്യരെ സ്പര്‍ശിച്ച വ്യക്തി പുരുഷനല്ല സ്ത്രീയാണ് എന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഈ പരിപാടിയില്‍ പങ്കെടുത്ത വേഷത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി