പോരാട്ടത്തില്‍ ആരോഗ്യം സംരക്ഷിച്ച് പങ്കുചേരു, ലോക്ഡൗണിന് ശേഷം വീണ്ടും ജിമ്മിലേക്ക്: മണിക്കുട്ടന്‍

കോവിഡ് ലോക്ഡൗണിനിടെ അടച്ച ഫിറ്റ്‌നസ് സെന്ററുകള്‍ തുറന്നതോടെ വീണ്ടും ജിമ്മിലെത്തി നടന്‍ മണിക്കുട്ടന്‍. സ്വന്തം ആരോഗ്യം സംരക്ഷിച്ച് പ്രതിരോധ ശക്തി കൂട്ടി വേണം കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ പങ്കുചേരാന്‍ എന്നാണ് മണിക്കുട്ടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

“”ലോക്ക്ഡൗണിനു ശേഷം വീണ്ടും ജിമ്മിലേയ്ക്ക്, എല്ലാ മെഷീനുകളും സംവിധാനങ്ങളും അണുവിമുക്തമാക്കി വളരെ നല്ലരീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന തിരുവനന്തപുരം ജോണ്‍സ് ജിമ്മിന് എല്ലാ വിധ ആശംസകളും. അപ്പൊ എല്ലാവരും കൊറോണയ്‌ക്കെതിരായിട്ടുള്ള പോരാട്ടത്തില്‍ നമ്മളാല്‍ കഴിയുന്ന രീതിയില്‍ സ്വന്തം ആരോഗ്യം സംരക്ഷിച്ചു പ്രതിരോധശക്തി കൂട്ടി ഈ പോരാട്ടത്തില്‍ പങ്കു ചേരുക”” എന്നാണ് മണിക്കുട്ടന്റെ കുറിപ്പ്.

ജിമ്മിലെത്തി വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും മണിക്കുട്ടന്‍ പങ്കുവെച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ചാണ് താരത്തിന്റെ വര്‍ക്കൗട്ട്. എന്നാല്‍ മാസ്‌ക് ധരിച്ചു കൊണ്ട് വര്‍ക്കൗട്ട് ചെയ്യരുതെന്ന ഉപദേശങ്ങളും ചില ആരാധകര്‍ താരത്തിന് നല്‍കുന്നുണ്ട്. അത് മറ്റു പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നുമാണ് ചില കമന്റുകള്‍.

https://www.facebook.com/ManikuttanOfficial/posts/2783772895235342

“കായംകുളം കൊച്ചുണ്ണി” എന്ന സീരിയയിലൂടെയാണ് മണിക്കുട്ടന്‍ അഭിനയരംഗത്തേക്ക് എത്തിയത്. “ബോയ്ഫ്രണ്ട്” എന്ന വിനയന്‍ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു