ഇയാള്‍ക്കൊന്നും ഒരു ഉപകാരവും ചെയ്യരുത്! ജോയ് മാത്യുവിനെ ട്രോളി മമ്മൂട്ടി

നടനും സംവിധായകനുമായ ജോയ് മാത്യുവിനെ ട്രോളി മമ്മൂട്ടി. കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ച് പരിപാടിക്കിടെയാണ് തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന ജോയ് മാത്യുവിനെ മമ്മൂട്ടി ട്രോളിയത്. കാവ്യ ഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് മമ്മൂട്ടിയുടെ തഗ്.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു തഗ് ഡയലോഗുമായി മമ്മൂട്ടി എത്തിയത്. ജോയ് മാത്യുവാണ് ചാവേറിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ജോയ് മാത്യുവിന്റെ ആഗ്രഹം കുഞ്ചാക്കോ ബോബനാണ് മൈക്കില്‍ കൂടി വിളിച്ചു പറയുന്നത്.

ഇതുകേട്ട ഉടന്‍ തന്നെ മമ്മൂട്ടി സ്റ്റേജിലെത്തി. ”ജോയ് മാത്യു എനിക്ക് വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്. അതിനൊക്കെ ‘അങ്കിള്‍’. ഇവര്‍ക്കൊക്കെ വേറെ. നമുക്കൊക്കെ അങ്കിളും ആന്റിയും. ഇയാള്‍ക്കൊന്നും ഒരുപകാരവും ചെയ്യരുത്” എന്നാണ് തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്.

വേണു കുന്നപ്പിള്ളിയുടെ കാവ്യാഫിലിംസും ആന്റോ ജോസഫിന്റെ ആന്‍ മെഗാമീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങളുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘2018’, ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’, ടിനു പാപ്പച്ചന്‍-കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ എന്നീ സിനിമകളുടെ ട്രെയ്‌ലര്‍ ആണ് ലോഞ്ച് ചെയ്തത്.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും