''ഇന്നസെന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട''എന്ന് പറയും, ഇരുപത് പേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്: മമ്മൂട്ടിയുടെ പി.ആര്‍.ഒ

”ഇന്നസെന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട, പറ്റും പോലെ ചെയ്‌തേക്കണം.അങ്ങേര് അങ്ങനെഉള്ളവര്‍ക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേര്‍ക്കുണ്ട്” മമ്മൂക്ക പറയും മമ്മൂട്ടിയുടെ പി ആര്‍ ഒയും, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസിന്റെ വാക്കുകളാണിത്. ഇന്നസെന്റ് എന്ന പരോപകാരിയായ മനുഷ്യനെക്കുറിച്ച് റോബര്‍ട്ട് പറയുന്നതിങ്ങനെ

ഇന്നസന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട, പറ്റും പോലെ ചെയ്‌തേക്കണം.അങ്ങേര് അങ്ങനെഉള്ളവര്‍ക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേര്‍ക്കുണ്ട് ‘ മമ്മുക്കയുടെ ഈ ഒരു നിര്‍ദ്ദേശം കൂടി ഉള്ളതിനാല്‍ പിന്നെ എല്ലാം പെട്ടന്ന് തന്നെ ഞങ്ങള്‍ ചെയ്യുമായിരുന്നുകെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനെ ഏറ്റവും സ്‌നേഹിച്ച സിനിമക്കാരനും പൊതുപ്രവര്‍ത്തകനും ഇന്നസന്റ് ചേട്ടനായിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ഒരു ഇരുപത് പേരെയെങ്കിലും ജീവിതവഴിയിലേക്ക് കൊണ്ട് വരാന്‍ ഞങ്ങള്‍ക്കും നിമിത്തമായിട്ടുണ്ട്.

വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെയാണ് അന്തരിച്ചത്. 75 വയസായിരുന്നു. ലേക്ഷോര്‍ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍