കട്ടന്‍ ചായ കാലില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്? മൂപ്പര് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല!

‘മമ്മൂക്ക കാലില്‍ ചായ ഗ്ലാസ് വച്ച് ബാലന്‍സ് ചെയ്യും’ എന്ന് നടി ഐശ്വര്യ മേനോന്‍ പറഞ്ഞപ്പോള്‍ അത് ട്രോള്‍ ആയി മാറിയിരുന്നു. ഇതിന് പിന്നാലെ തെളിവുകളായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ‘ബസൂക്ക’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. കാലിന്‍ മേല്‍ കാല്‍ കയറ്റിവച്ച് കൂളായി ഒരു കട്ടന്‍ ചായ ഗ്ലാസും ബാലന്‍സ് ചെയ്തിരിക്കുന്ന ചിത്രമാണിത്.

കാലില്‍ ചായ ഗ്ലാസ് വച്ച് സ്‌റ്റൈലിഷായുള്ള ഈ ചായ കുടി ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മമ്മൂട്ടി എന്നതാണ് സത്യം. താരത്തിന്റെ പഴയകാല ചിത്രങ്ങളിലും സമാനമായ സ്‌റ്റൈല്‍ കണ്ടെത്താം. പഴയ ചില ചിത്രങ്ങളിലെ ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇങ്ങനെയാണ് കട്ടന്‍ ചായക്ക് കാലിച്ചായ എന്ന് പേര് വന്നത് എന്നാണ് ഒരാള്‍ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഭക്ഷണ സാധനം ഇങ്ങനെ കാലില്‍ വയ്ക്കരുതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനിടെ മമ്മൂട്ടിയുടെ കാലില്‍ കിടക്കുന്ന ആഭരണത്തിലാണ് ചിലരുടെ കണ്ണുടക്കിയത്. ഇനി ഇതാവുമോ ട്രെന്‍ഡ് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്.

അതേസമയം, അന്തരിച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഗൗതം മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Latest Stories

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം