'കമോണ്‍ഡ്രാ മഹേഷേ..'; പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, മഹേഷ് കുഞ്ഞുമോന്‍ റീലോഡഡ്

ഗംഭീര തിരിച്ചുവരവ് നടത്തി കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. ജയിലറിന്റെ മിമിക്രി സ്പൂഫ് വീഡിയോയുമായാണ് മഹേഷ് എത്തിയിരിക്കുന്നത്. സിനിമയിലെ താരങ്ങളുടെ ശബ്ദം പുതിയ വീഡിയോയില്‍ അനുകരിക്കുന്നുണ്ട്.

രണ്ട് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് തന്റെ യുട്യൂബ് ചാനലില്‍ താരങ്ങളെ അനുകരിച്ച് മഹേഷ് രംഗത്തെത്തിയത്. വിനായകന്‍, ബാല, ആറാട്ടണ്ണന്‍ എന്നിവരെ അനുകരിക്കുന്ന വിഡിയോ ഏറെ സന്തോഷത്തോടെയും അഭിനന്ദനങ്ങളോടെയും ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. ഇതിനകം രണ്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിംഗിലും അഞ്ചാമതുണ്ട്.

ഇപ്പോഴും ചികിത്സ തുടരുകയാണെന്നും മഹേഷ് വിഡിയോയുടെ തുടക്കത്തില്‍ പറഞ്ഞു. ഇനിയും ശസ്ത്രക്രിയകള്‍ ബാക്കിയുണ്ടെന്നും വീട്ടിലിരിക്കുമ്പോള്‍ മിമിക്രി പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നെന്നും മഹേഷ് പറഞ്ഞു.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ ഒരാളായിരുന്നു മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍. മുഖത്തും കയ്യിലും സാരമായി പരിക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് മഹേഷ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി