ഫിയോക് മലയാള സിനിമയെ നശിപ്പിക്കാനുള്ള സംഘടന, ആന്റണിയോ മോഹന്‍ലാലോ ഉപാധി വെച്ചിട്ടില്ല : ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്നതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുതിയ ഉപാധികളുമായി എത്തിയെന്ന വിഷയത്തില്‍ പ്രതികരിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. മിനിമം

ഗ്യാരന്റി എന്ന് എവിടെയും എഴുതിയിട്ടില്ല. ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ഇത്തരം ഒരു നിബന്ധന വെക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. വിജയകുമാര്‍ അനാവശ്യമായി ഉണ്ടാക്കുന്ന വിവാദമാണിത്. അദ്ദേഹം ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ മാത്രമേ നിര്‍മാതാവിന്റെ വേദന മനസ്സിലാവുകയുള്ളു എന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫിയോക് എന്ന സംഘടന മലയാള സിനിമയെ നശിപ്പിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍:ഇത് അനാവശ്യമായ ഒരു വിവാദമാണ്. മിനിമം ഗ്യാരന്റി എന്ന് എവിടെയും എഴുതിയിട്ടില്ല. തമിഴ്‌നാട്ടിലൊക്കെ മിനിമം ഗ്യാരന്റി എന്ന് പറയുന്നത് നോക്കണം. ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നും ഒരാളോടെയും ഇത്ര രൂപ വേണമെന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ ഒരു തിയേറ്റര്‍ ഉടമയും മിനിമം ഗ്യാരന്റി കൊടുക്കില്ല,നിര്‍മാതാവ് ആവശ്യപ്പെടുകയുമില്ല. ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ആവശ്യപ്പെട്ടിട്ടില്ല. ഇത് ഫിയോക്കിന്റെ പ്രസിഡന്റ് ഉന്നയിക്കുന്ന അനാവശ്യ വിവാദമാണ്. അയാളൊന്നും പടം പിടിക്കാത്തത് കൊണ്ടാണ്. അയാള്‍ ഒരു പടം പിടിക്കട്ടെ അപ്പോള്‍ അറിയാം വിഷമം എന്താണ് എന്ന്. ഷെയറിന്റെ കാര്യങ്ങളൊക്ക ശരിയാണ്.

സാധാരണ ഇത്ര അഡ്വാന്‍സ് വേണമെന്ന് നിര്‍മാതാവ് എഴുതി അറിയിക്കും. ഇവിടെ ഒരു നിബന്ധനകള്‍ ഇല്ലാതെ പ്ലെയിന്‍ ആയുള്ള എഗ്രിമെന്റ് ആണ് അയച്ചത്. മലയാള സിനിമയെ നശിപ്പിക്കാന്‍ മാത്രമുളള സംഘടനയാണ് ഇത്. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Latest Stories

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി