ആന്റണി പെരുമ്പാവൂര്‍ ശക്തന്‍, പുറത്താക്കും മുമ്പ് രണ്ട് തവണ ചിന്തിക്കേണ്ടതായിരുന്നു'; ലിബര്‍ട്ടി ബഷീര്‍

ആന്റണി പെരുമ്പാവൂരിനെ ഫിയോകില്‍ നിന്ന് പുറത്താക്കും മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. അദ്ദേഹത്തിന് കേരളത്തില്‍ ഇരുപതോളം തിയേറ്ററുകളുണ്ട്. അത്തരം ഒരു വ്യക്തിയെ പുറത്താക്കും മുന്നേ ഫിയോക്ക് രണ്ട് തവണ ചിന്തിക്കേണ്ടതായിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘നമുക്ക് അന്നേ അറിയാമായിരുന്നു നാലോ അഞ്ചോ വര്‍ഷമേ ഉണ്ടാകുവെന്ന്. അഞ്ച് വര്‍ഷമായപ്പോള്‍ അവര്‍ തമ്മില്‍ തല്ലി തീര്‍ന്നു. ആദ്യം സ്ഥാപക നേതാവായ ആന്റണി പെരുമ്പാവൂരിനെ അവര്‍ പുറത്താക്കി. അദ്ദേഹം ഒരു നിര്‍മ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാള്‍ ഈപുറത്താക്കാക്കുമ്പോള്‍ രണ്ട് തവണ ചിന്തിക്കേണ്ടതാണ്. ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മലയാളം സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരനാണ്. മോഹന്‍ലാല്‍ എന്ന വന്‍ വൃക്ഷത്തിന്റെ കീഴില്‍ നില്‍ക്കുന്നയാളാണ്. ഇതൊക്കെ പരിചയക്കുറവ് കൊണ്ട് വരുന്ന നടപടികളാണ്’, ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ദിലീപ് എന്ന വ്യക്തി ഏതെങ്കിലും സംഘടനകളുടെ പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ദിലീപിനെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്റര്‍ മാത്രമേയുള്ളു. ദിലീപ് ഒരിക്കലും അങ്ങനെ സംഘടനകളുടെ പിന്നാലെ പോകില്ല. ദിലീപിന് കേസില്‍ നിന്ന് മുക്തനാകട്ടെ. ഇത്രയും കേസുകളെ നടക്കുമ്പോള്‍ ദിലീപിന് ഫിയോക്കിന്റെയോ ഫെഡറേഷന്റെയോ പിന്നാലെ പോകാന്‍ പറ്റില്ലല്ലോ.’, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് ഫിയോക് എന്ന സംഘടന യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്