മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 62-ാം പിറന്നാൾ; കെഎസ് ചിത്രയ്ക്ക് ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 62ാം പിറന്നാൾ. പ്രിയ ​ഗായികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ൽ അധികം ​ഗാനങ്ങൾ റെക്കോഡ് ചെയ്തിട്ടുളള ചിത്ര മറ്റ് ഭാഷകളിലെയും സം​ഗീതാസ്വാദകരുടെ പ്രിയങ്കരിയാണ്. അഞ്ചാം വയസിൽ ആകാശവാണിക്ക് വേണ്ടി റെക്കോർഡിങ് മൈക്കിന് മുന്നിലെത്തിയത് മുതൽ ആരംഭിച്ചതാണ് കെഎസ് ചിത്രയുടെ സംഗീത ജീവിതം. 1979ൽ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിൽ കോറസ് പാടിയാണ് കെഎസ് ചിത്ര സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. എം ജി രാധാകൃഷ്ണനാണ് ആ സിനിമയുടെ സം​ഗീതം നിർവ്വഹിച്ചത്.

പതിനാലാം വയസ്സിൽ അട്ടഹാസം എന്ന ചിത്രത്തിലൂടെ പാടിത്തുടങ്ങിയപ്പോൾ അതൊരു മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഇന്ത്യൻ ഭാഷകളിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. അവിടെയെല്ലാം പ്രേക്ഷകമനസുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന പ്രിയ ഗായികയുടെ ​ഗാനങ്ങളുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിൻ, സിൻഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും കെഎസ് ചിത്ര പാടി.

ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. 2005 ൽ പത്മശ്രീയും 2021 ൽ പത്മഭൂഷനും ലഭിച്ച ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണയാണ് ലഭിച്ചത്. കലാജീവിതത്തിൽ ആകെ അഞ്ഞൂറിലധികം പുരസ്‌കാരങ്ങൾ. അഞ്ച് പതിറ്റാണ്ട് പിന്നിട്ട കലാജീവിതമാണ് കെഎസ് ചിത്രയുടേത്. ഇന്നും പ്രിയ ​ഗായികയുടെ പാട്ടുകൾ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. പിന്നണി ഗായിക എന്നതിനൊപ്പം വിധികർത്താവായി റിയാലിറ്റി ഷോകളിലും ഒപ്പം ലൈവ് സ്റ്റേജ് ഷോകളിലൂടെയും കെഎസ് ചിത്ര സം​ഗീതാസ്വാദകരുടെ മുന്നിലെത്താറുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി