ഒരു പകുതിയില്‍ ഭയങ്കര ഗൗരവവും മറുപകുതിയില്‍ ചില ചമ്മലുകളും കൊണ്ടു വരാന്‍ പറ്റുന്ന നടന്‍; ബിജുമേനോനെ കുറിച്ച് ലാല്‍ ജോസ്

ബിജുമേനോന്‍ – ലാല്‍ ജോസ് ചിത്രം നാല്പത്തിയൊന്ന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഉല്ലാസ് എന്ന കഥാപാത്രമാകാന്‍ ബിജുമേനോന് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ഈ കഥ പൂര്‍ണരൂപത്തിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ ബിജു മേനോന്‍ അല്ലാതെ മറ്റൊരാള്‍ പോലും മനസിലേക്ക് വന്നില്ല. ഒരു പകുതിയില്‍ ഭയങ്കര ഗൗരവവും മറുപകുതിയില്‍ ചില ചമ്മലുകളും കൊണ്ടുവരാന്‍ പറ്റുന്ന നടനാണ്. ഒരേസമയം ഗൗരവക്കാരനായ മാഷായിരിക്കാനും മറുവശത്ത് കാമുകനാകാനും സാധിക്കുന്ന ആള്‍ ബിജു മേനോന്‍ തന്നെ ആണ്

എന്റെ എട്ടു സിനിമകളില്‍ ഇതിനു മുമ്പ് ബിജു അഭിനയിച്ചിട്ടുണ്ട്. ഇത് ഒമ്പതാമത്തെ സിനിമയാണ്. ബിജു മേനോന്റെ കാരക്ടറിന്റെ പേര് സി.എസ്. ഉല്ലാസ് കുമാര്‍. സ്വന്തമായി ഒരു ട്യൂട്ടോറിയല്‍ നടത്തുകയാണ്. ട്യൂട്ടോറിയല്‍ അധ്യാപകനാണ്. ഇപ്പോള്‍ പഴയ ട്യൂട്ടോറിയല്‍ സാദ്ധ്യതകള്‍ ഇല്ലാത്തതിനാല്‍ പിഎസ് സി കോച്ചിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷാപരിശീലനമാണു കൊടുക്കുന്നത്.

ഇടതുപക്ഷ സഹയാത്രികനാണ് ഉല്ലാസ്, സഖാവു തന്നെ. ആ റോളിനു ബിജു അല്ലാതെ മറ്റൊരാളില്ലെന്നു സിനിമ കാണുമ്പോള്‍ മനസ്സിലാവും. ബിജു ഇല്ല എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു. ലാല്‍ ജോസ് പറഞ്ഞു .

ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് നാല്‍പത്തിയൊന്ന്. കണ്ണൂരില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ് സിനിമ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തര്‍ദേശീയ നാടക പ്രവര്‍ത്തകര്‍ അടക്കം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ ശ്രദ്ധേയമായ റോളുകളില്‍ എത്തുന്നുണ്ട്.

തട്ടിന്‍പുറത്ത് അച്യുതന്‍ ആണ് ഇതിനു മുന്നേ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം. നാല്‍പത്തിയൊന്ന് ലാല്‍ജോസിന്റെ ഇരുപത്തഞ്ചാം സംവിധാന സംരംഭം കൂടിയാണ്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.എസ് കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബിജിപാല്‍ ആണ് സംഗീതം

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍