'പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും'; സൗബിന്റെ ചിത്രത്തിന് കമന്റടിച്ച് കുഞ്ചാക്കോ ബോബന്‍, പിഷാരടി ആവാനുള്ള മൈന്‍ഡ് ആണോ എന്ന് ആരാധകര്‍

ജംഗിള്‍ വൈബ്‌സ് എന്ന ഹാഷ്ടാഗോടെ നടന്‍ സൗബിന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുള്ളിപ്പുലിയുടെ തോലുമായി സാമ്യമുള്ള വസ്ത്രം ധരിച്ച് മകനെയും എടുത്താണ് സൗബിന്‍ എത്തിയിരിക്കുന്നത്. പിന്നാലെ കുഞ്ചാക്കോ ബോബന്റെ കമന്റും എത്തി.

“”പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും”” എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. പ്രിയ താരത്തിന്റെ രസകരമായ കമന്റും ആരാധകര്‍ ഏറ്റെടുത്തു. രമേഷ് പിഷാരടി ആകാനുള്ള മൈന്‍ഡ് ആണോ എന്നാണ് ഒരു ആരാധകന്‍ കുഞ്ചാക്കോ ബോബനോട് ചോദിക്കുന്നത്.

പിന്നാലെ കമന്റുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. “”ചെന്നായ മമ്മിയും അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ”” എന്നാണ് പിഷാരടിയുടെ കമന്റ്. നമിച്ചു അണ്ണാ എന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്ഷനുകളുടെ തമ്പുരാന്‍ എന്നാണ് പിഷാരടിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

https://www.instagram.com/p/CCnHvgZnApV/

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സിനിമയാണ് പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബന്റെ തിരിച്ചുവരവിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു

Latest Stories

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം