'നിങ്കള്‍ ക്ലിക്കാവും എന്ന് അനുഗ്രഹിച്ച ഷക്കീല, 'എ' പടത്തിലെ നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം'

അഡല്‍ട്ട് സിനിമയില്‍ നായകനായെത്തി മലയാള സിനിമയില്‍ ഹീറോ ആയി മാറിയതിനെ കുറിച്ച് നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍. സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ അഭിനയമോഹം കൊണ്ട് സിനിമയിലെത്തി, രാസലീല എന്ന സിനിമയില്‍ കോമഡി ചെയ്യാനെത്തി ഷക്കീലയ്‌ക്കൊപ്പം നായകനായി അഭിനയിച്ചതിനെ കുറിച്ചാണ് കുട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. നിങ്ങള്‍ ക്ലിക്കാകും എന്ന പറഞ്ഞ് അനുഗ്രഹിച്ച ഷക്കീലയെ കുറിച്ചാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പ്:

യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! “രാസലീല”യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്.

എന്റെ മനസ്സില്‍ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു “നിന്റെ ഭാവി പോയി!” പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയോടിച്ച് പറഞ്ഞു; “നിങ്കള്‍ ക്ലിക്കാവും!”

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ “കോമഡി ടൈം” എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി “കൂട്ടിക്കല്‍ ജയചന്ദ്രന്‍” ജനിച്ചു. വീണ്ടും “ചിരിക്കുടുക്ക” യില്‍ നായകനായി! “A” പ്പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി “ഷക്കീല” യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍…

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്