ജീവിതകാലത്തേക്ക് മുഴുവനുമുള്ള ഓര്‍മയാണിത്..; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്ത് ശ്രീനിധി ഷെട്ടി

മഹാകുംഭമേളയക്ക് എത്തി പുണ്യസ്നാനം ചെയ്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. പ്രയാഗ്രാജില്‍ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്നാനത്തിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ജീവിതകാലത്തേക്കുള്ള ഓര്‍മ്മ എന്നാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ശ്രീനിധി കുറിച്ചത്.

”പ്രയാഗ് എന്നെ വിളിക്കുന്നത് പോലെയൊരു തോന്നല്‍ എനിക്കുണ്ടായി. മഹാകുംഭമേളയ്ക്ക് പങ്കെടുക്കാനുള്ള യാതൊരു പ്ലാനും തുടക്കത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ജോലിയുടെ തിരക്കായിരുന്നു എനിക്ക്. പക്ഷെ ഈ തോന്നലുണ്ടായപ്പോള്‍ ഞാന്‍ ഫ്ളൈറ്റ് ബുക്ക് ചെയ്തു, ബാഗ് പാക്ക് ചെയ്തു, ഇപ്പോഴിതാ ഞാനിവിടെ എത്തിയിരിക്കുന്നു.”

”കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് ഞാനും എന്റെ വഴികള്‍ തേടുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനിങ്ങുകളിലേക്ക് അച്ഛനാണ് ഏറ്റവും സന്തോഷത്തോടെ എത്താറുള്ളത്. ഇതിലും ചോദ്യങ്ങളൊന്നുമില്ലാതെ അച്ഛനെത്തി. ജീവിതകാലത്തേക്ക് മുഴുവനുമുള്ള ഓര്‍മയാണിത്.”

”മഹാകുംഭിലെ മൗനി അമാവാസിയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു പ്രതിഭാസം ഞാന്‍ അനുഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്തത് നിങ്ങളിലേക്ക് വന്നുചേരും. അതാണ് ജീവിതം. എല്ലാ അനുഗ്രഹങ്ങളും സ്നേഹവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു” എന്നാണ് ശ്രീനിധി കുറിച്ചിരിക്കുന്നത്.

രണ്ട് തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെയാണ് ശ്രീനിധി പ്രയാഗ്‌രാജില്‍ എത്തിയത്. അതേസമയം, നടി സംയുക്ത അടക്കം കുംഭമേളയ്‌ക്കെത്തി ഗംഗയില്‍ പുണ്യസ്‌നാനം ചെയ്തിരുന്നു. വിശാലമായ സംസ്‌കാരത്തിന്റെ മൂല്യമറിയുന്നു എന്ന് പറഞ്ഞാണ് സംയുക്ത പുണ്യസ്‌നാനം നടത്തിയ ചിത്രങ്ങള്‍ പങ്കുവച്ചത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു