കനകാവതിയായി രുക്മിണി വസന്ത്; കാന്താര ചാപ്റ്റർ 1 നായികയുടെ കാരക്ടർ പോസ്റ്റർ പുറത്ത്, പെർഫ്ക്ട് ചോയ്സ്' എന്ന് ആരാധകർ

സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 2നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയിലെ നായികയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സപ്ത സാ​ഗരദാച്ചെ എലോ എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയായ രുക്മിണി വസന്ത് ആണ് കാന്താര ചാപ്റ്റർ 1ലെ നായിക. കനകാവതി എന്ന കഥാപാത്രമായാണ് രുക്മിണി ചിത്രത്തിലെത്തുന്നത്.

പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് രാജകീയ വേഷത്തിലാണ് രുക്മിണിയെ പോസ്റ്ററിൽ കാണാനാവുക. പെർഫ്ക്ട് ചോയ്സ് എന്നാണ് കാരക്ടർ പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. സപ്ത സാഗരദാച്ചെ എല്ലോ സിനിമയുടെ രണ്ട് ഭാ​ഗങ്ങൾക്ക് പുറമെ, ബാണദരിയല്ലി, ബഗീര, ഭൈരതി രണഗൾ എന്നീ ചിത്രങ്ങളിലും രുക്മിണി അഭിനയിച്ചിട്ടുണ്ട്.

കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് അടുത്തിടെ ഷൂട്ടിങ് പൂർത്തിയായ വിവരം നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വർഷം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്. ആദ്യ ഭാ​ഗത്തിൽ പ്രേക്ഷകർ കണ്ട കഥയുടെ മുൻ‌പ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റർ 1ൽ കാണിക്കുക. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുളളവ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരം​ഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി