തിയേറ്ററിലെ കുതിപ്പിന് അന്ത്യം! 'കാന്താര' ഇനി ഒടിടിയിലേക്ക്? വിവരങ്ങള്‍ പങ്കുവച്ച് നിര്‍മ്മാതാക്കള്‍

ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് ‘കാന്താര: ചാപ്റ്റര്‍ 1’. ഒക്ടോബര്‍ 2ന് റിലീസ് ചെയ്ത സിനിമ 800 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. ഇതിനിടെ സിനിമ ഉടന്‍ തന്നെ ഒടിടിയില്‍ റിലീസ് ആകുമെന്ന സൂചനകളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക.

പ്രൈം വീഡിയോ ഇന്ത്യയുടെ എക്സ് അക്കൗണ്ടില്‍ ടു ബികം ലെജന്‍ഡറി എന്ന കാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഒരു വിഭാഗം കാന്താര: ചാപ്റ്റര്‍ 1 വീട്ടിലിരുന്ന് ആസ്വദിക്കാനായി കാത്തിരിക്കുമ്പോള്‍, ബോക്സ് ഓഫീസ് ഹിറ്റായിരിക്കുന്ന ഈ ചിത്രം കൂടുതല്‍ ദിവസം തിയേറ്ററില്‍ നിലനിര്‍ത്തണം എന്ന നിലപാടിലാണ് ആരാധകര്‍.

അതേസമയം, 2022ല്‍ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ‘കാന്താര ചാപ്റ്റര്‍ 1’. കേരളത്തില്‍ നിന്ന് ?55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് വിതരണം ചെയ്തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി.

കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 2024ല്‍ കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി