ഇന്ദിരാഗാന്ധിയായി കങ്കണ; എമര്‍ജന്‍സിയുടെ ഫസ്റ്റ്‌ലുക്ക്

കങ്കണ റണൗത്ത് നായികയായെത്തുന്ന സിനിമയാണ് ‘എമര്‍ജന്‍സി’. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദിരാഗാന്ധിയുടെ മേക്കോവറില്‍ ഒരു കണ്ണടയും കയ്യില്‍ പിടിച്ചിരിക്കുന്ന കങ്കണയാണ് പോസ്റ്ററിലുള്ളത്.കങ്കണയും പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ലോക ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ അവതരിപ്പിക്കുന്നു’ എന്ന കങ്കണ പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്നത്. കങ്കണ തന്നെയാണ് സിനിമയുടെ സംവിധാനവും നിര്‍വഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ തൊപ്പി അണിയുന്നത്. 2019 ല്‍ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ‘മണികര്‍ണിക’യാണ് കങ്കണ മുന്‍പ് സംവിധാനം ചെയ്ത ചിത്രം.

‘എമര്‍ജന്‍സി’ ഒരു ജീവചരിത്ര സിനിമയല്ലെന്നും പൊളിറ്റിക്കല്‍ ഡ്രാമയാണെന്നും കങ്കണ ഒരു അഭിമുഖത്തതില്‍ പറഞ്ഞിരുന്നു. ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല. ഇത് ഒരു കാലഘട്ടത്തിന്റെ സിനിമയാണ്. എന്നും അഭിമുഖത്തില്‍ കങ്കണ പറഞ്ഞിരുന്നു.

റിതേഷ് ഷായുടേതാണ് തിരക്കഥ. ഓസ്‌കാര്‍, ബാഫ്റ്റ അവാര്‍ഡ് നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്‌സ്‌ക് ആണ് ‘എമര്‍ജന്‍സി’യ്ക്കായി മേക്കപ്പ് ഒരുക്കുന്നത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന

സ്വർണവില വീണ്ടും താഴേയ്ക്ക്, പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ വില അറിയാം

സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ താമര തണലിലേക്ക്

നിലപാടിലെ മലക്കംമറിച്ചിലിന് പിന്നാലെ യുവതി പ്രവേശനത്തെ അനുകൂലിച്ച അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയേയും മാറ്റി; ദേവസ്വം ബോര്‍ഡിന് വേണ്ടി യുവതി പ്രവേശനത്തെ എതിര്‍ത്ത അഭിഷേക് മനു സിംഗ്വി ഹാജരായി

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍; 'ആരോപണ വിധേയനായ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കുമ്പോള്‍ മല്‍സരിക്കാതെ മറ്റുമാര്‍ഗമില്ല'

98-ാമത് ഓസ്കർ: നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; മികച്ച ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; ചരിത്രം രചിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്

തര്‍ക്കം ഒഴിയാതെ കോണ്‍ഗ്രസ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; എറണാകുളത്ത് നാല് സീറ്റില്‍ പിടിവലി

ഒഡീഷയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ വൻ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല