തെലുങ്കിലെ ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റർ, പുതിയ ചിത്രത്തിൽ നായികയാവാൻ ജാൻവിക്ക് റെക്കോഡ് പ്രതിഫലം

ജൂനിയർ എൻടിആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലും തിളങ്ങിയ താരമാണ് ജാൻവി കപൂർ. സിനിമയുടെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവായി മാറി. ദേവരയിലെ ചുട്ടമല്ലെ ​ഗാനരം​ഗത്തിലൂടെയാണ് നടി തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും ഇഷ്ടതാരമായത്. ദേവരയ്ക്ക് ശേഷം രാംചരൺ നായകനായ പെദ്ധി എന്ന ചിത്രത്തിലാണ് ജാൻവി അഭിനയിക്കുന്നത്.സിനിമയ്ക്കായി റെക്കോഡ് പ്രതിഫലമാണ് നടി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

രാം ചരണിന്റെ പാൻ ഇന്ത്യന്‍ ചിത്രമായ പെദ്ധി ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ റോ ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. പെദ്ധിക്കായി ആറ് കോടിയാണ് ജാൻവി കപൂർ പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. നടിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഇത്.

ദേവരയ്ക്ക് അഞ്ച് കോടി രൂപയായിരുന്നു ജാൻവിക്ക് ലഭിച്ചത്. രാംചരൺ ചിത്രം 2026 മാർച്ച് 27 നാണ് റിലീസ് ചെയ്യുക. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്‌മാൻ ആണ് സംഗീതം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ