സിനിമ എടുക്കരുതെന്ന് സര്‍ക്കാറിന്റെ വിലക്ക്, ജയിലില്‍ കിടന്നു, രഹസ്യമായി ഷൂട്ട്; ഒടുവില്‍ അംഗീകാരം, ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ചിത്രത്തിന് കാന്‍ ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ പുരസ്‌കാരം. രാഷ്ട്രീയ തടവുകാര്‍ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥ പറഞ്ഞ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം.

ഇറാന്‍ സര്‍ക്കാറിന്റെ വിലക്കും തടവും കാരണം വര്‍ഷങ്ങളായി ജഅ്ഫര്‍ പനാഹിക്ക് കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇറാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്.

സര്‍ക്കാരിനെതിരേ സിനിമ എടുക്കുന്നുവെന്ന് ആരോപിച്ച് 2009 മുതല്‍ പലവട്ടം അറസ്റ്റിലായിട്ടുള്ള പനാഹിയെ സിനിമ എടുക്കുന്നതില്‍ നിന്നും 20 വര്‍ഷത്തേക്ക് ഇറാന്‍ വിലക്കിയിരുന്നു. 2023 ഫെബ്രുവരിയില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ ഏഴ് മാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനം എന്നാണ് പനാഹി പറയുന്നത്.

സിനിമ എടുക്കാന്‍ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്‌സ്’ ഉള്‍പ്പെടെയുള്ളവ പനാഹി രഹസ്യമായി ഷൂട്ട് ചെയ്തിരുന്നു. പുതിയ ചിത്രവും അങ്ങനെ എടുത്തതാണ്. 2010ലെ കാനില്‍ വച്ച് അന്ന് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സംവിധായകനെ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെ ആദരിച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ