നടൻ രാജ് മോഹൻ അന്തരിച്ചു; മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ

നടൻ രാജ് മോഹൻ അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്ത് മോർച്ചറിയിലാണ്. ഇന്ദുലേഖയിലെ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. അനാഥാലയത്തിലായിരുന്നു രാജ് മോഹൻറെ അവസാന കാലം.

കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു രാജ് മോഹൻ.   കൃഷ്ണൻനായർ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവൽ ആധാരമാക്കിയുള്ള സിനിമയിൽ മാധവൻ എന്ന നായക വേഷമാണ് രാജ്മോഹൻ അവതരിപ്പിച്ചത്.  പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു.

ബന്ധം അകന്നതിന് ശേഷം സിനിമ പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹൻ. ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി.

കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Latest Stories

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു