എന്റെ സാഗറും അങ്ങനെ അനുഗ്രഹിക്കപ്പെട്ടിരുന്നുവെങ്കില്‍; അവയവദാന സത്യപ്രതിജ്ഞ ചെയ്ത് നടി മീന

അവയവദാന സത്യപ്രതിജ്ഞ പങ്കുവെച്ച് നടി മീന. ലോക അവയവദാന ദിനമായ ഇന്ന് തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതായി മീന തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന പറഞ്ഞു.

ജീവന് വേണ്ടി പോരാടുന്ന പലര്‍ക്കും രണ്ടാമതൊരു അവസരമാണിതെന്നും മീന കൂട്ടിച്ചേര്‍ത്തു.താന്‍ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും മീന പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മീനയുടെ കുറിപ്പ്

‘ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍.

ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.’

Latest Stories

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം