കുഞ്ചാക്കോ ബോബന്റെ ജന്മദിനം; വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര

കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര ഒരുക്കി ആരാധകര്‍. നവംബര്‍ 2ന് ആണ് കുഞ്ചാക്കോ ബോബന്റെ ജന്മദിനം. തീരദേശ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ചാക്കോച്ചന്‍ ലവേഴ്‌സ് ആന്‍ഡ് ഫ്രണ്ട്സ് ആലപ്പുഴ ജില്ല കമ്മിറ്റി സൗജന്യ ബസ് യാത്ര ഒരുക്കുന്നത്.

ചേര്‍ത്തല സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ മീറ്റപ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍, പാട്രിയറ്റ് എന്നീ സിനിമകളാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്നത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് ആണ് നടന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര അടക്കമുള്ള താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി