"നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു"; ആവേശം പകർന്ന് മമ്മൂട്ടി - ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രം ‘ക്രിസ്റ്റഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. “നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു” എന്ന കുറിപ്പിനോപ്പമാണ് കഴിഞ്ഞ ദിവസം പോസ്റ്റർ പുറത്ത് വിട്ടത്. ആർ.ഡി ഇലുമിനേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാഗ് ലൈനോടു കൂടിയ ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ത്രില്ലർ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെന്നിന്ത്യൻ താരം വിനയ് റായും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ്. സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. എഡിറ്റിംഗ് മനോജ് നിർവ്വഹിക്കുന്നു, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹനാണ്. കലാ സംവിധാനം നിർവ്വഹിക്കുന്നത് ഷാജി നടുവിൽ.

പ്രവീൺ വർമയാണ് വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്. ചമയം- ജിതേഷ് പൊയ്യ, ആക്ഷൻ- സുപ്രീം സുന്ദർ. ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്. പി.ആർ.ഒ- പി.ശിവപ്രസാദ് & നിയാസ് നൗഷാദ്. മാർക്കറ്റിംങ്- ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്‍സ്. സ്റ്റിൽസ്- നവീൻ മുരളി. ഡിസൈൻ- കോളിൻസ് ലിയോഫിൽ.  എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ആയാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍