സീതയാകാനുളള ലുക്ക് ഇല്ല, സായി പല്ലവിക്ക് പകരം ആ നടിയായിരുന്നെങ്കിൽ കലക്കിയേനെ, രാമായണ ടീസറിന് ശേഷം നടിക്ക് വിമർശനം

ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരിയുടേതായി പുറത്തിറങ്ങിയ രാമായണ സിനിമയുടെ ആദ്യ ​ഗ്ലിംപ്സ് സോഷ്യൽ മീഡിയയിൽ ട്രെൻ‌ഡിങ്ങായിരുന്നു. 800 കോടിയിലധികം മുടക്കുമുതലുളള ചിത്രം ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിക്കുകയെന്നാണ് ടീസറിൽ നിന്നും ലഭിച്ച സൂചന. ബ്രഹ്മാണ്ഡ ചിത്രത്തിൽ രാമനും രാവണനുമായി രൺബീറും യഷും എത്തുമ്പോൾ സീതയെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്. രണ്ട് ഭാ​ഗങ്ങളിലായിട്ട് രാമായണ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. രാമായണ ​ഗ്ലിംപ്സ് പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിൽ സീതയായി എത്തുന്ന സായി പല്ലവിക്ക് നേരെ വിമർശനങ്ങളുണ്ടായത്.

സായി പല്ലവി സീതയാകാൻ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സിനിമയിലെ ആകെ നെഗറ്റീവ് സായി പല്ലവിയുടെ വേഷമാണെന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. സീതയായി സായി പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായി പല്ലവിക്കില്ല എന്നിങ്ങനെയാണ് മറ്റു സോഷ്യൽ മീഡിയ കമൻറുകൾ. സായിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നുവെന്നും, കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ അതേസമയം തന്നെ നടിയെ പിന്തുണച്ചും ചിലർ‌ രം​ഗത്തെത്തി. വിമർ‌ശിക്കുന്നവർ ശ്യാം സിംഘ റോയി ചിത്രത്തിലെ നടിയുടെ പ്രകടനം കണ്ടുനോക്കണം എന്ന് ഒരാൾ കമന്റിട്ടു.

രാമായണ സിനിമ പ്രഖ്യാപിച്ച സമയം മുതൽക്കുതന്നെ പ്രേക്ഷകരിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് വന്നത്. അതേസമയം രാമായണ സിനിമയുടെ ടീസറിന് പിന്നാലെ സായി പല്ലവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവർക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാൻ എനിക്കും കഴിഞ്ഞു’ എന്ന് സായി കുറിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി