ഫഹദ്- വടിവേലു ചിത്രത്തിനെ കൈവിടാതെ പ്രേക്ഷകർ, ആദ്യ രണ്ട് ദിനങ്ങളിൽ മാരീസൻ നേടിയ കലക്ഷൻ പുറത്ത്

ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രം മാരീസൻ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത സിനിമ ജൂലായ് 25നാണ് തിയേറ്ററുകളിൽ എത്തിയത്. റോഡ് ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ഫഹദിന്റെയും വടിവേലുവിന്റെയും പ്രകടനത്തിന് കയ്യടിക്കുകയാണ് സിനിമാപ്രേമികൾ. മാരീസൻ ചിത്രത്തിന്റെ രണ്ട് ദിവസത്തെ കലക്ഷൻ സംബന്ധിച്ചുളള പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് അനുസരിച്ച് ആദ്യ ദിനം 75 ലക്ഷമായിരുന്നു ചിത്രം നേടിയത്.

രണ്ടാമത്തെ ദിവസം മൗത്ത് പബ്ലിസിറ്റിയിലൂടെ ഇത് 1.11 കോടിയായി വർധിച്ചിരിക്കുകയാണ്. ആദ്യത്തെ രണ്ട് ദിവസം കൊണ്ട് രണ്ട് കോടിക്കടുത്താണ് സിനിമ കലക്ഷൻ നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. റിലീസ് ദിനം മുതൽ സിനിമയ്ക്ക് പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇന്നും സിനിമയ്ക്ക് ബോക്സോഫിസിൽ നിന്നും മികച്ച കലക്ഷൻ ലഭിക്കാനുളള സാധ്യതകളുണ്ട്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരിയാണ് മാരീസൻ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം കലൈശെൽവൻ ശിവാജിയും സംഗീതസംവിധാനം യുവൻ ശങ്കർ രാജയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും കലാസംവിധാനം മഹേന്ദ്രനും ചെയ്തിരിക്കുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി