ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ് വീണ്ടും തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസ് വീണ്ടും തിയേറ്ററുകളിലെത്തുന്നു. “അക്കരക്കാഴ്ചകള്‍” എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ അബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ചാനല്‍ ഫൈവ് റിലീസ്, സ്‌നേഹ റിലീസ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 20 നാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ദാവീദ് പള്ളിക്കല്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ ഭ്രമം തലയ്ക്കു പിടിച്ച് ജോലി കളഞ്ഞ് സിനിമ പിടിക്കാനിറങ്ങിയ യുവാവിന്റെ കഥായാണ് ചിത്രം പറഞ്ഞത്. ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി തെക്കേക്ക്, പ്രേമ തെക്കേക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ അബി വര്‍ഗീസും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ് ഒരുക്കിയത്. ലൂക്കാസ് പ്രോച്ചിനിക് ഛായാഗ്രാഹണം. ജേക്‌സ് ബിജോയ് സംഗീതസംവിധാനം

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്