പുരുഷന്മാര്‍ അങ്ങനെ നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ എനിക്ക് അറപ്പ് തോന്നുമായിരുന്നു, പക്ഷേ കുമ്പളങ്ങിയില്‍ ഞാനും അങ്ങനെ ചെയ്യേണ്ടി വന്നു: ഫഹദ് ഫാസില്‍

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തിന് വേണ്ടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നുവെന്ന് ഫഹദ് ഫാസില്‍. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ സ്റ്റൈലുമായുള്ള അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

” ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളായായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ഞാന്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷന്മാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ അറപ്പ് തോന്നും. അത് കാണുമ്പോള്‍ ഞാന്‍ വളരെ അണ്‍കംഫര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല.

കുമ്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്നൊന്നും എനിക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നില്ല. ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു “രണ്ട് സഹോദരിന്മാര്‍ അവരുടെ സ്വകാര്യസംഭാഷണം നടത്തി കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്. നിങ്ങള് എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചോദിക്കുന്നത്.” ആ സീന്‍ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി.

അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസ്സിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റി. അതുകൊണ്ട് അടുത്ത ടേക്കില്‍ എനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി. ഫഹദ് പറഞ്ഞു.

Latest Stories

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ