സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം, കൊക്കെയ്‌ന് വേണ്ടി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിൽ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് തിരിഞ്ഞത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. കേസിൽ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ നിരക്കിൽ ശ്രീകാന്തിന് നൽകിയതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇത്തരത്തിൽ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി നടൻ തന്റെ കൈയിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.

Latest Stories

'നയ പ്രഖ്യാപന പ്രസം​ഗത്തിൽ മാറ്റം വരുത്തി, ചില ഭാഗങ്ങൾ വായിക്കാതെ ഗവർണർ'; അസാധാരണ നീക്കവുമായി മുഖ്യമന്ത്രി, വിട്ട ഭാഗങ്ങൾ വായിച്ചു

'അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല, അത് ഒന്ന് ഓർത്താൽ നല്ലത്'; ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്

'വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല, ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണം'; സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

ഇതെങ്ങോട്ടാണീ പോക്ക്; സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില, ഒരു പവന് 1,08,000 രൂപ

ദീപക്കിന്റെ ആത്മഹത്യ; ഇൻഫ്ലുവൻസർ ഷിംജിതക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

'ഗംഭീറിന്റെ ഗംഭീര യുഗം', റെഡ് ബോളിൽ മാത്രം തോറ്റിരുന്ന ഇന്ത്യയെ, പതിയെ വൈറ്റ് ബോളിലും തോല്പിക്കുന്ന പരിശീലകൻ; ട്രോളുമായി ആരാധകർ

'10 വർഷത്തിനിടെ വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി, കേരളം വികസനത്തിന്‍റെ പാതയില്‍'; നയപ്രഖ്യാപനം വായിച്ച് ​ഗവർണർ, നിയമസഭാ സമ്മേളനം ആരംഭിച്ചു

'നമ്മൾ തോറ്റത് ഗിൽ കാണിച്ച ആ ഒരു പിഴവ് കാരണമാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'മിണ്ടാതിരിയെട ചെറുക്കാ', ആരാധകനോട് കയർത്ത് അർശ്ദീപ് സിങ്; സംഭവം ഇങ്ങനെ

ദീപക്കിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ