മൂന്ന് കോടിയല്ല, പ്രേമലുവിന് ചെലവായ ബജറ്റ് പറഞ്ഞ് ദിലീഷ് പോത്തൻ, രണ്ടാം ഭാ​ഗത്തെ കുറിച്ചുളള അപ്ഡേറ്റ് ഇങ്ങനെ

നസ്ലനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ പ്രേമലു കഴിഞ്ഞ വർഷം തിയേറ്ററുകളിൽ വൻഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നാണ്. റൊമാന്റിക്ക് കോമഡി സിനിമ മലയാളികൾക്ക് പുറമെ മറ്റ് ഭാഷകളിലുളളവരും സ്വീകരിച്ചു. ​ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 100 കോടിയിലധികമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സിനിമ ഹിറ്റായ സമയത്ത് പ്രേമലുവിന് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിരുന്നു . എന്നാൽ അടുത്തിടെ രണ്ടാം ഭാ​ഗം ഉടനുണ്ടാവില്ലെന്നും അണിയറക്കാർ‌ അറിയിച്ചു.

ഇതിന്റെ കാരണം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ‌. ഒപ്പം പ്രേമലുവിന് ചെലവായ ബജറ്റിനെ കുറിച്ചും അദ്ദേഹം മനസുതുറന്നു. ‘പ്രേമലു 2 എന്തായാലും ഉടനില്ലെന്നും സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നും ദിലീഷ് പോത്തൻ പറയുന്നു. മൂന്ന് കോടി ബജറ്റിലെടുത്ത സിനിമയല്ല പ്രേമലു. ആ ഒരു കണക്ക് തെറ്റാണ്. പത്ത് കോടിക്ക് അടുത്ത് ചെലവ് വന്നിട്ടുള്ള സിനിമയാണ്. ഉറപ്പായും എട്ടിനും പത്തിനും ഇടയിൽ കോസ്റ്റ് വന്നിട്ടുണ്ട്’, ​ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.

മലയാളത്തിന് പുറമെ തമിഴ്, തെലുഗു ഭാഷകളിലും പ്രേമലു ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ചിരുന്നു. ഇവിടെയും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയത്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകളും പ്രേമലുവിന്റേതായി ശ്രദ്ധിക്കപ്പെട്ടു. ദിലീഷ് പോത്തനൊപ്പം ഫഹദ് ഫാസിൽ‌, ശ്യാം പുഷ്കരൻ എന്നിവർ ചേർ‌ന്നായിരുന്നു സിനിമയുടെ നിർമ്മാണം.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി