'പ്രിൻസി'ന്റെ വിജയാഘോഷത്തിൽ ദിലീപിനൊപ്പം തിളങ്ങി മീനാക്ഷിയും, ചടങ്ങിൽ വികാരഭരിതനായി നടൻ

ദിലീപിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ പ്രിൻസ് ആൻ‍ഡ് ഫാമിലി തിയേറ്ററുകളിൽ വിജയം നേടിയിരുന്നു. ഫാമിലി എന്റർടെയ്നറായി പുറത്തിറങ്ങിയ സിനിമ പ്രമേയം കൊണ്ടും ചിത്രത്തിലെ താരങ്ങളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിൻസ് ആൻഡ് ഫാമിലി സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. പരിപാടിയിൽ തന്റെ സിനിമാജീവിതത്തെ കുറിച്ച് വികാരഭരിതനായാണ് ദിലീപ് സംസാരിച്ചത്. മോഹൻലാലിന് മുന്നിൽ ക്ലാപ്പ് അടിച്ചുതുടങ്ങിയതാണ് തന്റെ സിനിമാജീവിതമെന്ന് നടൻ പറഞ്ഞു. മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, സായികുമാർ, സിദ്ധിഖ്, ജ​​ഗതി ശ്രീകുമാർ തുടങ്ങി മലയാള സിനിമയിലെ മികവുറ്റ സീനിയേഴ്സിന്റെ സിനിമകൾ കണ്ടാണ് താൻ അഭിനയം പഠിച്ചത്.

അസിസ്റ്റന്റ് ഡയറക്ടറായിരുന്ന താൻ നടനായി മാറിയപ്പോൾ ഒരുപാടുപേരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ദിലീപ് തുറന്നുപറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫൻ റിസ്കെടുത്താണ് തന്നെ നായകനാക്കി പ്രിൻസ് ആൻ‍ഡ് ഫാമിലി എടുത്തതെന്നും ഈ സിനിമ ഇന്നത്തെ അവസ്ഥയിൽ 60 ദിവസം പൂർത്തിയാക്കിയതിൽ വലിയ സന്തോഷമുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു. പ്രിൻസ് ആൻ‍ഡ് ഫാമിലിയുടെ അണിയറപ്രവർത്തകർ എല്ലാം പങ്കെടുത്ത പരിപാടിയിൽ ദിലീപിന്റെ മകൾ മീനാക്ഷിയും ഉണ്ടായിരുന്നു.

നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിനൊപ്പം സിദ്ദിഖ്, ജോണി ആന്റണി, റാണിയ റാണ, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, മഞ്ജു പിളള ഉൾപ്പെടെയുളള താരങ്ങളും ചിത്രത്തിൽ‌ പ്രധാന വേഷങ്ങളിലെത്തി. ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം രണദീവും എഡിറ്റിങ് സാ​ഗർ ദാസുമാണ് നിർവഹിച്ചത്. സനൽ ദേവ് പാട്ടുകൾ ഒരുക്കി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമ്മിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി