ചിരഞ്ജീവിയുടെ പ്രതികരണം ഇരട്ടത്താപ്പ്, മകളുടെ പ്രായമുള്ള കീര്‍ത്തിയോടും പൂജയോടും നടൻ ചെയ്തത് എന്താണ്? ഇങ്ങനെയാണോ സ്ത്രീകളെ ബഹുമാനിക്കേണ്ടത്? ചര്‍ച്ചയായി വീഡിയോകള്‍

തൃഷയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ തമിഴ്‌നാട് പൊലീസ് കേസ് എടുത്തിരിക്കുകയാണ്. തന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്, താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നാണ് മന്‍സൂറിന്റെ വാദം. നടന്റെ പരാമര്‍ശത്തിന് എതിരെ നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.

മന്‍സൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂ എന്നും പറഞ്ഞ് തെലുങ്ക് താരം ചിരഞ്ജീവിയും രംഗത്തെത്തിയിരുന്നു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് താന്‍ എന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.

ഇതോടെ ചിരഞ്ജീവി മറ്റ് നടിമാരോട് എന്താണ് ചെയ്തത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. കീര്‍ത്തി സുരേഷ്, പൂജ ഹെഗ്‌ഡെ എന്നീ താരങ്ങളോടുള്ള ചിരഞ്ജീവിയുടെ പെരുമാറ്റമാണ് എക്‌സ് പോസ്റ്റുകളില്‍ ചര്‍ച്ചയാകുന്നത്.

‘ഭോലാ ശങ്കര്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കീര്‍ത്തി സുരേഷിന്റെ കൈ എടുത്ത് പിടിച്ചിരിക്കുന്ന വീഡിയോയും, ‘ഈ സിനിമയില്‍ അനിയത്തി ആയിപ്പോയി, ഇനി നായികയാക്കും’ എന്ന് ചിരഞ്ജീവി പറയുന്ന വീഡിയോകളുമാണ് വീണ്ടും വൈറലാകുന്നത്. മകളുടെ പ്രായമുള്ള കീര്‍ത്തിയോട് ഇങ്ങനെ പെരുമാറിയതില്‍ ആര്‍ക്കും കുഴപ്പമില്ലേ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

നടി പൂജ ഹെഗ്‌ഡെയെ കെട്ടിപ്പിടിക്കുന്നതും ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോയും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ‘ആചാര്യ’ സിനിമയുടെ പ്രീ റിലീസ് ചടങ്ങില്‍ വച്ചായിരുന്നു ഈ സംഭവം. ഇങ്ങനെയാണോ സ്ത്രീകളെ ബഹുമാനിക്കേണ്ടത് എന്ന് ചോദിച്ചാണ് പോസ്റ്റുകള്‍ എത്തുന്നത്.

എന്നാല്‍ ചിരഞ്ജീവിക്കെതിരെ ഉയരുന്ന ചര്‍ച്ചകള്‍ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിക്കുന്നുമുണ്ട്. അതേസമയം, തൃഷയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ ചിരഞ്ജീവി പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ”തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു.”

”അത്തരം പരാമര്‍ശങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. ഈ അഭിപ്രായങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കണം. ലൈംഗിക വൈകൃതമായേ കണക്കാക്കാനാകൂ. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് ഞാന്‍”എന്നായിരുന്നു ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി